കോവിഡിന്റെ ‘മു’ വകഭേദം വാക്സീന്‍ പ്രതിരോധ സാധ്യതകള്‍ കാണിക്കുന്നതായി ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ജനീവ : വാക്സീന്‍ പ്രതിരോധ സാധ്യതകള്‍ പ്രകടിപ്പിക്കുന്ന ഒരു പുതിയ കോവിഡ് വകഭേദത്തെ പറ്റി മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. മു എന്നറിയപ്പെടുന്ന B.1.621 വകഭേദം 2021 ജനുവരിയില്‍ കൊളംബിയയിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. താത്പര്യമുളവാക്കുന്ന വകഭേദം (വേരിയന്‍റ് ഓഫ് ഇന്‍ററസ്റ്റ്) ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മു വകഭേദത്തെ നിരീക്ഷിച്ച് വരികയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും യുകെ ഉള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ഹോങ്കോങ്ങിലും മു വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ആഗോള തലത്തില്‍ സീക്വന്‍സ് ചെയ്ത കേസുകളില്‍ 0.1 ശതമാനത്തിനും താഴെയാണ് മു വകഭേദം മൂലമുണ്ടായിട്ടുള്ളത്. എന്നാല്‍ കൊളംബിയയിലും (39 %), ഇക്വഡോറിലും (13 % ) അതിന്‍റെ വ്യാപനം വര്‍ധിച്ചു വരുന്നത് ആശങ്കയ്ക്കിടയാക്കുന്നു. 39 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വകഭേദം വാക്സീന്‍ നല്‍കുന്ന പ്രതിരോധത്തെ വെട്ടിച്ച് രക്ഷപ്പെടാന്‍ തക്ക ചില വ്യതിയാനങ്ങള്‍ പ്രാപ്തമാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ലോകാരോഗ്യ സംഘടന ഇതിനെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

പല രാജ്യങ്ങളിലും ജനിതക സീക്വന്‍സിങ്ങ് നിരക്ക് കുറവായതിനാല്‍ ഇപ്പോള്‍ കണക്കാക്കിയേക്കുന്നതിലും കൂടുതല്‍ വ്യാപനം യഥാര്‍ഥത്തില്‍ മു വകഭേദത്തിനുണ്ടാകാമെന്ന് ലോകാരോഗ്യ സംഘടന കരുതുന്നു. മാര്‍ച്ച് മാസത്തിന് ശേഷം ലോകാരോഗ്യ സംഘടന താത്പര്യമുളവാക്കുന്ന വകഭേദങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന അഞ്ചാമത് വകഭേദമാണ് മു. ഇതിന്‍റെ വാക്സീന്‍ പ്രതിരോധ ശേഷിയെ കുറിച്ച് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...