മൂവാറ്റുപുഴ : മൂവാറ്റുപുഴയില്‍ പുതുതായി നിര്‍മിച്ച പോലീസ് സ്റ്റേഷനില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും പ്രത്യേക സെല്ലുകള്‍ ഉണ്ടാകുമെന്ന് റൂറല്‍ ജില്ല പോലീസ് മേധാവി കെ.കാര്‍ത്തിക്. പുതുതായി നിര്‍മിച്ച സ്റ്റേഷന്റെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനിടയിൽ ആയിരുന്നു അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
2.95 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ആധുനിക സൗകര്യങ്ങളോടെ 845 ചതുരശ്ര മീറ്ററില്‍ രണ്ടു നിലകളിലായാണ് കെട്ടിടം ഉയരുന്നത്. പ്രത്യേക സന്ദര്‍ശക റൂം, ഭക്ഷണശാല, ഉദ്യോഗസ്ഥര്‍ക്ക് വിശ്രമ മുറികള്‍ എന്നിവ പുതിയ കെട്ടിടത്തില്‍ ഉണ്ടാകും.