മലപ്പുറം : അധികാരമേറ്റതിന് തൊട്ടുപിന്നാലെ പഞ്ചായത്ത് പ്രസിഡന്റിന്റെ ആത്യമഹത്യാ ശ്രമം. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായ ടി. വിജിത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തേഞ്ഞിപ്പലം പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ നിന്നാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി വിജിത്ത് വിജയിച്ചത്. പ്രസിഡന്റായി തെരഞ്ഞെടുത്തതിന് പിന്നാലെയുള്ള മാനസിക സംഘര്‍ഷം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് നിഗമനം. എന്നാല്‍ ആത്മഹത്യക്ക് പിന്നിലെ കാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വന്നിട്ടില്ല.