കുറഞ്ഞ അടിസ്ഥാന പെൻഷൻ 11,500 രൂപയായും കൂടിയത്‌ 83,400 രൂപയായും ഉയർത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എൺപതു കഴിഞ്ഞ സർവീസ്‌ പെൻഷൻകാർക്ക്‌ പ്രതിമാസ പെൻഷനിൽ 1000 രൂപ അധികം ലഭിക്കും. ‘സ്‌പെഷ്യൽ കെയർ അലവൻസി’ന്‌ ഏപ്രിൽ ഒന്നുമുതൽ ‌ പ്രാബല്യമുണ്ടാകും. സർവീസ്, കുടുംബം , പാർട്‌ ടൈം, പാർട്‌ ടൈം ഫാമിലി, എക്‌സ്‌ഗ്രേഷ്യ, എക്‌സ്ഗ്രേഷ്യ ഫാമിലി എന്നീ പെൻഷൻ വിഭാഗങ്ങൾക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും. പരിഷ്‌കരണം നടപ്പാക്കി ഉത്തരവിറങ്ങി.

ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ പെൻഷൻ ലഭിക്കും. ഏപ്രിൽ, മെയ്‌, ആഗസ്‌ത്‌, നവംബർ എന്നിങ്ങനെ നാലു ഗഡുക്കളായി ഈ വർഷംതന്നെ മുഴുവൻ കുടിശ്ശികയും ലഭിക്കും. ആദ്യഗഡു വിതരണം ഏപ്രിൽ ഒന്നുമുതൽ. കുടിശ്ശികയായി‌ 3628 കോടിയാണ്‌ വിതരണം ചെയ്യുക. പരിഷ്‌കരിച്ച പെൻഷനും ശമ്പള പരിഷ്‌കരണത്തിനും 2019 ജൂലൈ ഒന്നുമുതൽ മുൻകാല‌ പ്രാബല്യമുണ്ട്‌.

നിലവിലെ രീതിയിൽ 30 വർഷത്തെ സേവനകാലത്തിന് മുഴുവൻ പെൻഷനും പത്തുവർഷത്തെ യോഗ്യതാ സേവനകാലത്തിന്‌ ഏറ്റവും കുറഞ്ഞ പെൻഷനും നൽകുന്നത് തുടരും. കുറഞ്ഞ അടിസ്ഥാന പെൻഷൻ 11,500 രൂപയായും കൂടിയത്‌ 83,400 രൂപയായും ഉയർത്തി. കുറഞ്ഞ അടിസ്ഥാന കുടുംബ പെൻഷൻ 11,500 രൂപയാണ്‌. കൂടിയത്‌ (സാധാരണ നിരക്ക്) 50,040 രൂപയാക്കി ഉയർത്തി. പാർട്‌ ടൈം കണ്ടിൻജന്റ്‌ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 5780 രൂപയായും കൂടിയത്‌ 11,485 രൂപയായും നിശ്ചയിച്ചു. ശമ്പള പരിഷ്‌കരണത്തിന്റെ അതേ നിരക്കിലാണ്‌ പെൻഷൻ പരിഷ്‌കരണവും. നിലവിലെ അടിസ്ഥാന പെൻഷനെ 1.38 കൊണ്ട് ഗുണിക്കുമ്പോഴുള്ള തുകയാണ്‌ പുതിയ പെൻഷൻ. പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും മെഡിക്കൽ അലവൻസ് പ്രതിമാസം 300ൽനിന്ന്‌ 500 രൂപയാക്കി‌. മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതുവരെ ഇത്‌ തുടരും. വിരമിക്കൽ ഗ്രാറ്റ്യുവിറ്റി പരിധി 14 ലക്ഷത്തിൽനിന്ന്‌ 17 ലക്ഷമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...

മിന്നൽ പ്രളയം: അരുണാചലിൽ പതിനഞ്ചോളം വീടുകൾ തകർന്നു; പാലം ഒലിച്ചുപോയി, രക്ഷാപ്രവർത്തനം ദുഷ്കരം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടം....

തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ട കോർപ്പറേഷനായി മാറിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ട കോർപ്പറേഷനായി മാറിയെന്ന് വി ശിവൻകുട്ടി. ചട്ടങ്ങൾ...

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോര്‍പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍

0
തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ്...