കുട്ടികളിലെ ഡിജിറ്റല്‍ അഡിക്ഷന് പരിഹാരം കാണാന്‍ കേരള പോലീസിന്‍റെ പുതിയ പദ്ധതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനും ഇന്‍റര്‍നെറ്റ് ആഭിമുഖ്യത്തിനും അടിമപ്പെട്ട കുട്ടികളുടെ രക്ഷക്കായി സംസ്ഥാനത്ത് ഡിജിറ്റല്‍ ഡി- അഡിക്ഷന്‍ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. രാജ്യത്ത് ആദ്യമായാണ് ഡിജിറ്റല്‍ അഡിക്ഷന് ഒരു വിമുക്തി കേന്ദ്രം തുടങ്ങുന്നത്. ഡി -ഡാഡ് എന്ന പേരില്‍ കേരള പോലീസിന് കീഴിലാണ് പദ്ധതി. കുട്ടികള്‍ മൊബൈല്‍ ഉപയോഗത്തിന് അടിമകളാകുന്നതും കുട്ടികളിലെ മൊബൈല്‍ ഉപയോഗവും ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ മൊബൈല്‍ ഉപയോഗിക്കുന്നത് കേരളത്തിലാണ്. കേരളത്തിലെ ജനസംഖ്യയുടെ അറുപത് ശതമാനം പേര്‍ ഇവിടെ രണ്ട് മൊബൈല്‍ ഫോണുകളോ രണ്ട് സിംകാര്‍ഡുകളോ ഉപയോഗിക്കുന്നുവെന്നാണ് കണക്കുകള്‍. ഇന്‍റര്‍നെറ്റിനോടുള്ള അമിതാഭിമുഖ്യത്തിലും മലയാളികള്‍ മുന്നിലാണ്. പ്രത്യേകിച്ച് കുട്ടികള്‍. കുട്ടികളെ മൊബൈലിലേക്കും ഇന്‍റര്‍നെറ്റിലേക്കും കൂടുതല്‍ അടുപ്പിച്ചത് കൊവിഡ് കാലത്തെ ലോക്ഡൌണ്‍ ആണെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്.

പഠനാവശ്യത്തിന് കൂടി ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയതോടെ മൊബൈല്‍ ഫോണ്‍ ഉപയോഗം ശീലമായി. അമിതോപയോഗം കുട്ടികളെ രോഗികളാക്കിയെന്നും സൈക്യാട്രിസ്റ്റ് കൂടിയായ സുരേഷ് കുമാര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കുട്ടികള്‍ മാത്രമാണോ കുറ്റക്കാരല്ലെന്നും വിദഗ്ധര്‍ പറയുന്നു. ഗുരുതരമായ ഈ സാഹചര്യം മനസിലാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ ഡിജിറ്റല്‍ ഡിഅഡിക്ഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. കേരളപൊലീസിനാണ് ചുമതല. ആദ്യഘട്ടത്തില്‍ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഡി-ഡാഡ് കേന്ദ്രങ്ങള്‍ ആരംഭിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...