ചെന്നിത്തല പഞ്ചായത്തിൽ ബിജെപിക്ക് പ്രസിഡൻ്‌ ; കോട്ടാങ്ങൽ സിപിഎമ്മിന്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ/പത്തനംതിട്ട  : ആലപ്പുഴയിലെ ചെന്നിത്തല പഞ്ചായത്തിനും പത്തനംതിട്ടയിലെ കോട്ടാങ്ങൽ പഞ്ചായത്തിനും പുതിയ പ്രസിഡൻ്റുമാർ. ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി ബിജെപിയിലെ ബിന്ദു പ്രദീപ് തിരഞ്ഞെടുക്കപ്പെട്ടു. എൽ‍ഡിഎഫിലെ വിജയമ്മ ഫിലേന്ദ്രനെയാണു തോൽപിച്ചത്. എൽഡിഎഫി 5 അംഗങ്ങളിൽ ഒരു സിപിഎം അംഗത്തിൻ്റെ വോട്ട് അസാധുവായി.

6 അംഗങ്ങളുള്ള യുഡിഎഫ് വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ഒരു സ്വതന്ത്ര അംഗവും ബിജെപിക്കു വോട്ട് ചെയ്തു. 18 അംഗ സമിതിയിൽ ബിന്ദു പ്രദീപിന് 7 വോട്ടും വിജയമ്മയ്ക്ക് 4 വോട്ടുമാണു ലഭിച്ചത്. ‍മൂന്നാം തവണയാണു പ്രസിഡൻ്റെ തിരഞ്ഞെടുപ്പു നടക്കുന്നത്. കഴിഞ്ഞ രണ്ടു തവണ യുഡിഎഫ് എൽഡിഎഫിനെ പിന്തുണച്ചെങ്കിലും വിജയി ചുമതലയേറ്റില്ല. ഇതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് വിട്ടുനിന്നത്.

കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്‍ഡിപിഐ പിന്തുണയോടെ സിപിഎം അംഗം ബിനു ജോസഫ് പ്രസിഡൻ്റായി . നേരത്തേ പലതവണ എസ്‍ഡിപിഐ പിന്തുണയോടെ പ്രസിഡൻ്റെ സ്ഥാനത്തേക്കു സിപിഎം പ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും രാജിവെച്ചിരുന്നു. ഇവിടെ ബിജെപിക്കും സിപിഎമ്മിനും തുല്യ അംഗങ്ങളാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...