ന്യൂഡല്‍ഹി: ബിഹാറിലും രാജസ്ഥാനിലും പുതിയ സംസ്ഥാന അധ്യക്ഷന്മാരെ നിയമിച്ച് ബി.ജെ.പി. ബിഹാറില്‍ നിലവിലെ അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരിയെ മാറ്റിയാണ് ദിലീപ് ജെയ്‌സ്വാളിനെ പുതിയ അധ്യക്ഷനായി നിയമിച്ചത്. രാജ്യസഭാ എം.പിയായ മദന്‍ റാത്തോഡാണ് രാജസ്ഥാന്‍ ബി.ജെ.പിയുടെ പുതിയ അധ്യക്ഷന്‍. ബിഹാറിലെ റവന്യൂ ലാന്‍ഡ് റിഫോംസ് മന്ത്രിയാണ് ദിലീപ് ജെയ്‌സ്വാള്‍. വൈശ്യ സമുദായാംഗമായ അദ്ദേഹം 2009 മുതല്‍ ബിഹാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാണ് (എം.എല്‍.സി). സീമാഞ്ചല്‍ മേഖലയില്‍ വലിയ സ്വാധീനമുള്ള ദിലീപ് ജെയ്‌സ്വാള്‍ ബിഹാര്‍ ബി.ജെ.പിയിലെ ഖജാന്‍ജിയായിരുന്നു. ആറ് സംസ്ഥാനങ്ങളുടെ സംഘടനാ ചുമതലയുള്ളവരേയും ബി.ജെ.പി. പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഹരീഷ് ദ്വിവേദി (അസം), എം.പി. അതുല്‍ ഗാര്‍ഗ് (ചണ്ഡീഗഢ്), അരവിന്ദ് മേനോന്‍ (തമിഴ്‌നാട്, ലക്ഷദ്വീപ്), രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ (രാജസ്ഥാന്‍), രാജ്ദീപ് റോയ് (ത്രിപുര) എന്നിങ്ങനെയാണ് സംഘടനാ ചുമതലയുള്ളവരുടെ പുതുക്കിയ പട്ടിക.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























