ന്യൂഡല്‍ഹി : ലോക്ക് ഡൗണ്‍ നീട്ടിയ പ്രഖ്യാപനത്തിന് പിന്നാലെ ട്വിറ്ററില്‍ തന്റെ പ്രൊഫൈല്‍ ഫോട്ടോ മാറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണക്കെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി വായും മൂക്കും മറച്ചു കൊണ്ടുള്ള ചിത്രമാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചത്. പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് മുഖംമറച്ചു കൊണ്ടുള്ള ചിത്രം പങ്കുവെച്ചത്.
ഇന്ന് രാവിലെ വായും മൂക്കും മറച്ചു കൊണ്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനായി എത്തിയത്. കൊറോണ വൈറസ് ബാധയില്‍ നിന്ന് മുക്തിനേടുന്നതിനായി വായും മൂക്കും മൂടുകയും കൈകള്‍ കഴുകുകയും സാമൂഹിക അകലംപാലിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. കൂടാതെ വീട്ടില്‍ തന്നെ മാസ്‌ക്കുകള്‍ നിര്‍മിക്കണമെന്നും രോഗപ്രതിരോധത്തിനായി എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിങ്ങിലും വെള്ള മാസ്‌ക് ധരിച്ചാണ് അദ്ദേഹം എത്തിയത്.