Friday, May 3, 2024 11:02 am

മദ്യവിൽപ്പനയിൽ പുതിയ റെക്കോർഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പതിവ് തെറ്റിക്കാതെ ഇക്കുറിയും മലയാളികൾ ഓണം ആഘോഷമാക്കിയതോടെ മദ്യവിൽപനയിൽ പുതിയ റെക്കോർഡ് കുറിച്ച് ബിവറേജസ് കോർപ്പറേഷൻ. റെക്കോർഡ് വിൽപനയാണ് ഈ ഓണത്തിനും ബെവ്കോയ്ക്ക് ഉണ്ടായത്. ഉത്രാടം നാളായ ബുധനാഴ്ച 117 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്തെ ബെവ്കോ മദ്യവിൽപനശാലകളിലൂടെ വിറ്റത്. കഴിഞ്ഞ വർഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണിത്. 32 കോടി രൂപയുടെ അധികവരുമാനമാണ് ഈ വർഷമുണ്ടായത്.

രണ്ടു വർഷത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ക്കു ശേഷം ഓണം മലയാളികള്‍ അടിച്ചുപൊളിച്ചപ്പോള്‍ മദ്യവിൽപ്പനയും കുതിച്ചുവെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാവുന്നത്. ഉത്രാടംവരെ ഏഴു ദിനത്തെ കണക്ക് നോക്കിയാൽ വിലപ്പന 624 കോടി. കഴിഞ്ഞ വർഷം ഇതേ കാലയാളവിൽ 529 കോടിയുടെ മദ്യം വിറ്റ സ്ഥാനത്താണിത്. ഏഴു ദിവസത്തെ മദ്യവിൽപ്പനയിലൂടെ വിവിധ നികുതിയിനത്തിൽ സർക്കാർ ഖജനാവിലേക്കെത്തുക 550 കോടി രൂപയാണ്.

ഇക്കുറി നാല് മദ്യവിൽപനശാലകളിൽ വിൽപന ഒരു കോടി കഴിഞ്ഞു. കൊല്ലം ആശ്രാമം ഔട്ട് ലെറ്റിലാണ് കൂടുതൽ മദ്യം വിറ്റു പോയത്. ഇവിടെ മാത്രം വിറ്റത് 106 കോടി രൂപയുടെ മദ്യമാണ്. തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട് ലെറ്റിൽ വിറ്റത് 102 കോടി രൂപയുടെ മദ്യമാണ്. ഇരിങ്ങാലക്കുടയിൽ 101 കോടി രൂപയുടെ മദ്യവും വിറ്റു. ചേർത്തല കോർട്ട് ജംഗഷനിലെ ഔട്ട് ലെറ്റിൽ വിറ്റത് 100 കോടി രൂപയുടെ മദ്യമാണ്. 99.9 ലക്ഷം രൂപയുടെ മദ്യം വിറ്റ പയ്യന്നൂരിലെ ബെവ്കോ ഔട്ട്ലെറ്റിന് നേരിയ വ്യത്യാസത്തിൽ കോടി നേട്ടം നഷ്ടമായി.

കഴിഞ്ഞ വ‍ർഷത്തെ അപേക്ഷിച്ച ഇക്കുറി മദ്യത്തിൻെറ വിലയിൽ മാറ്റമൊന്നുമുണ്ടായിട്ടില്ല. നിയന്ത്രണങ്ങളിൽ ഇളവ് വരുകയും ഔട്ട് ലെറ്റുകള്‍ പലതും സൗകര്യപ്രദമായ രീതിയിൽ മാറ്റി സ്ഥാപിച്ചതും എല്ലാ ബ്രാൻറുകളും ഔട്ട് ലെറ്റുകളിൽ എത്തിക്കാനായതുമാണ് മദ്യവിൽപ്പന കൂടാൻ കാരണമായതെന്ന് ബെവ്കോ എംഡി യോഗേഷ് ഗുപ്ത പറഞ്ഞു. കുറഞ്ഞ നിരക്കിലുള്ള മദ്യത്തിൻെറ വിതരണം മദ്യവിതരണക്കാർ നിർത്തിവച്ചത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. മദ്യവിതരണക്കാരുമായുള്ള ചർച്ചയെ തുടർന്ന് കുറഞ്ഞ നിരക്കിലുള്ള മദ്യവിതരണം ഓണക്കാലത്ത് പുനസ്ഥാപിച്ചതും വിൽപ്പന കൂടാൻ ഇടയാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊച്ചിയിൽ നവജാത ശിശുവിനെ കവറിലാക്കി ഫ്ളാറ്റിൽ നിന്ന് എറിഞ്ഞുകൊലപ്പെടുത്തി ; പോലീസ് അന്വേഷണം ആരംഭിച്ചു

0
കൊച്ചി: കടവന്ത്രയില്‍ നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ടുകൾ....

വിപണിയില്ല ; കസ്തൂരി മഞ്ഞൾ കര്‍ഷകര്‍ പ്രതിസന്ധിയില്‍

0
പത്തനംതിട്ട : യുവ കർഷകനായ കുളനട പനച്ചയ്ക്കൽ വിനീതിന്‍റെ കസ്തൂരി മഞ്ഞൾ...

അന്തർസംസ്ഥാന സ്വകാര്യ ബസുകൾക്കെതിരെ കെഎസ്ആർടിസി ; റിസർവേഷനില്ലാതെ സ്റ്റോപ്പുകളിൽ നിർത്തി ആളുകളെ കയറ്റുന്നുവെന്ന് പരാതി

0
കണ്ണൂർ: അന്തർ സംസ്ഥാന സർവീസ് നടത്തുന്ന കോൺട്രാക്ട് കാര്യേജ് സ്വകാര്യ ബസുകൾക്കെതിരെ...

ജോർജ്കുട്ടി മെറിറ്റ് അവാർഡ് സമർപ്പണ സമ്മേളനം 4 ന്

0
തിരുവല്ല : ശാസ്ത്രസാങ്കേതിക മേഖലയിൽ ദേശീയഅന്തർദ്ദേശിയ മികവ് തെളിയിച്ചിട്ടുള്ളവർക്ക് മാർത്തോമ്മാ സഭയുടെ...