Wednesday, July 2, 2025 6:14 pm

കാടും മേടും കുന്നും പുഴയും കീഴടക്കാൻ എത്തുന്ന എൻഫീൽഡിന്റെ യുവതുർക്കിയെ ദേ കാണ്

For full experience, Download our mobile application:
Get it on Google Play

വിപണിയിൽ എതിരാളികൾ അരങ്ങുവാഴാൻ എത്തുമ്പോൾ കൈകെട്ടി മാറിനിൽക്കാനാവില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് റെട്രോ ബൈക്ക് നിർമാതാക്കളുടെ തലതൊട്ടപ്പനായ റോയൽ എൻഫീൽഡ്. നിലവിലെ ലൈനപ്പ് പരിഷ്ക്കരിച്ച് വിപണിയിലെത്തിക്കുന്ന പണി കമ്പനി നേരത്തെ തന്നെ തുടങ്ങിയിരുന്നുവെങ്കിലും ഇതിനിടയിൽ ട്രയംഫും ഹാർലി ഡേവിഡ്‌സണുമെല്ലാം സെഗ്മെന്റ് പിടിക്കാൻ കച്ചകെട്ടി എത്തുകയുണ്ടായി. നവംബറിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഹിമാലയൻ 450 മോഡലിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. വണ്ടിയുടെ മുഴുവൻ രൂപവും വെളിപ്പെടുത്തുന്ന ചിത്രങ്ങൾ ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിട്ടുമുണ്ട്. ലോഞ്ചിന് മുന്നോടിയായി മഞ്ഞുപൊതിഞ്ഞ വീഥികളിലൂടെ മുന്നേറുന്ന ഡ്യുവല്‍ പര്‍പ്പസ് അഡ്വഞ്ചര്‍ ടൂററിന്റെ 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു ഔദ്യോഗിക ടീസര്‍ വീഡിയോയും കമ്പനി നേരത്തെ പുറത്തുവിട്ടിരുന്നു.

ഉത്സവ സീസണില്‍ ആളുകള്‍ ഷോറൂമുകളിലേക്ക് തള്ളിക്കയറുന്ന സാഹചര്യം മുതലെടുക്കാനാണ് എന്‍ഫീല്‍ഡിന്റെ ലക്ഷ്യം. കൃത്യമായ ഇടവേളകളിൽ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ച് വിപണി പിടിക്കാൻ കഴിവുള്ളവരാണ് എൻഫീൽഡ് എന്ന പലതവണ തെളിയിച്ചിട്ടുള്ളതാണ്. ഇനി പുതിയ 450 ഹിമാലയന്റെ വിശേഷങ്ങളിലേക്ക് വന്നാൽ പഴവന്റെ കോർ രൂപം അതേപടി നിലനിർത്തിയാണ് വരുന്നതെങ്കിൽ മാറ്റങ്ങൾ എമ്പിടിയുണ്ടെന്ന് ആദ്യ നോട്ടത്തിൽ തന്നെ മനസിലാക്കാം. അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിന്റെ സീറ്റുകൾ വളരെ വിശാലമാണെന്ന് തോന്നിക്കുന്നതാണ്.

ടൂറിംഗിനെ കൂടുതൽ പ്രായോഗികമാക്കാനായി നിലവിലെ 15 ലിറ്റർ യൂണിറ്റിനേക്കാൾ വലിയ ഫ്യുവൽ ടാങ്കും ബൈക്കിലുണ്ടാവും. ഹിമാലയന്റെ ടൂറിംഗ് ക്രെഡൻഷ്യലുകളെ പിന്തുണയ്ക്കുന്ന മറ്റ് ഘടകങ്ങൾ ഫ്രണ്ട് വിൻഡ്‌സ്‌ക്രീനും പിന്നിലെ ലഗേജ് റാക്കും ആണ്. കൂടാതെ നമ്മൾ മുമ്പ് കണ്ടതുപോലെ നിരവധി ഔദ്യോഗിക ആക്‌സസറികളും ലഭ്യമാകും. നിലവിലുള്ള 411 സിസി ബൈക്ക് പോലെ ഇതൊരു നോ-ഫ്രിൽ മെഷീനല്ല. മാത്രമല്ല ഇതിന് അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്ക്, സിംഗിൾ പോഡ് എൽഇഡി ലൈറ്റിംഗ്, ഡിജിറ്റൽ ക്ലസ്റ്റർ എന്നിവ ലഭിക്കും. ഭാരവും അണ്ടര്‍ പവര്‍ എഞ്ചിനുമാണ് നിലവില്‍ വിപണിയിലുള്ള ഹിമാലയന്റെ പ്രധാന പോരായ്മയായി എടുത്തു കാണിച്ചിരുന്നത്. ഇതൊഴിവാക്കി പൂർണമായും പുതിയ പ്ലാറ്റ്ഫോമും എഞ്ചിനുമാണ് റോയൽ എൻഫീൽഡ് 450 ഹിമാലയനിൽ ഉപയോഗിച്ചിരിക്കുന്നത്.

ഔദ്യോഗിക വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഹിമാലയൻ 450 പരമാവധി 35 bhp കരുത്തിൽ 40 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കുമെന്നാണ് വിവരം. നിലവിലെ തലമുറ ഹിമാലയനിലെ ഓയില്‍-കൂള്‍ഡ് 411 സിസി, ലോംഗ്-സ്‌ട്രോക്ക് എഞ്ചിന്‍ 25 bhp കരുത്തും 32 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്. പുതിയ ഹിമാലയൻ ഹൈവേകളിലും ഓഫ്-റോഡ് ട്രാക്കുകളിലും മികച്ച കഴിവുകൾ ഉണ്ടായിരിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭക്ഷ്യസുരക്ഷാ പരിശോധന : 48 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് – പേര് ഞങ്ങള്‍ പറയൂല്ല

0
പത്തനംതിട്ട : ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റേയും സംയുക്ത പരിശോധനയില്‍ ജില്ലയിലെ...

തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം

0
തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം. വിദ്യാർഥികൾ ഉന്നയിച്ച...

കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് ; കാക്കനാട് സ്വദേശികൾ പിടിയിൽ

0
കൊച്ചി: കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് പിടികൂടി. ഒരേ ഫ്ലാറ്റ് ലീസിന്...

യൂത്ത് കോൺഗ്രസ് വയനാട് ഭവന പദ്ധതിക്ക് അടുത്തമാസം കല്ലിടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

0
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സമാഹരിച്ച പണം വിനിയോഗിക്കാത്തത് പഠന ക്യാമ്പിൽ...