ശാസ്ത്രബോധവും യുക്തിചിന്തയും വലിയ വെല്ലുവിളി നേരിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശാസ്ത്രബോധവും യുക്തിചിന്തയും വലിയ വെല്ലുവിളി നേരിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അശാസ്ത്രീയമായ അബദ്ധങ്ങള്‍ പ്രതിഷ്ഠിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എല്ലാവരും ഒന്നായിരിക്കണം എന്ന ഗുരു ചിന്ത ചിലരെങ്കിലും മറന്നുപോകുന്നുണ്ടോ എന്നത് ഉല്‍ക്കണ്ഠപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരു ജയന്തി സമ്മേളനം ചെമ്പഴന്തിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

രാജ്യത്ത് ചിലര്‍ ചേരിതിരിഞ്ഞ് ആക്രമിക്കുന്നു. വംശഹത്യകള്‍ നടക്കുന്നു. മണിപ്പൂരിലും ഹരിയാനയിലും ഇപ്പോഴും വിദ്വേഷത്തിന്റെ തീ അണഞ്ഞിട്ടില്ല. വംശ വിദ്വേഷത്തിന്റെ പേരിലാണ് സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും നഗ്‌നരാക്കി നടത്തുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടായത്. ശാസ്ത്ര ബോധവും യുക്തിചിന്തയും വലിയ വെല്ലുവിളികള്‍ നേരിടുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ വിഭാഗങ്ങളിലും മാറ്റത്തിന്റെ കാറ്റ് പറത്തിയതാണ് ഗുരു ചിന്ത.

ശ്രീനാരാണ ചിന്ത ഈഴവ സമുദായത്തിലുണ്ടാക്കിയ പുതിയ ബോധത്തിന്റെ ഉണര്‍വ് മറ്റ് സമുദായങ്ങളിലേക്കും വളര്‍ന്ന് പന്തലിച്ചത് വളരെ പെട്ടന്നാണ്. നമ്പൂതിരി സമുദായത്തിലെയും നായര്‍ സമുദായത്തിലെയും ജീര്‍ണതകള്‍ ഇല്ലാതാക്കാന്‍ ഉണ്ടായതാണ് യോഗ ക്ഷേമ സഭയും എന്‍എസ്എസുമൊക്കെ. ഇതിനെല്ലാം പിന്നില്‍ ശ്രീനാരായണ ഗുരുവിന്റെ ചിന്തകളാണ്. താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പോലും അനുവാദമില്ലാതിരുന്ന ഘട്ടത്തിലാണ് ഗുരു ശിവപ്രതിഷ്ഠ നടത്തിയത്. അന്ന് ഗുരുവിനെ പോലും ചോദ്യം ചെയ്യാന്‍ ആളുണ്ടായിരുന്നു. ഗുരുവിന്റെ മറുപടികളാണ് കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബൈരക്കുപ്പ പാലം യാഥാർഥ്യമാക്കാൻ നടപടി വേഗത്തിലാക്കും ; ഉറപ്പുമായി ഡി.കെ. ശിവകുമാർ

0
ബെംഗളുരു : കബനി നദിക്കു കുറുകെയുള്ള ബൈരക്കുപ്പ പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട...

ടെലിവിഷൻ താരം സഞ്ചിത ഉഗാലെ മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ

0
മുംബൈ : പ്രമുഖ ഹിന്ദി ടെലിവിഷൻ സീരിയൽ നടിയായ സഞ്ചിത ഉഗാലെയെ...

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മെറിറ്റ് അവാർഡ്...

0
പത്തനംതിട്ട: വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതരായിട്ടുള്ളവരിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം...

മുൻ ഡി ജി പി ആർ ശ്രീലേഖയ്ക്കെതിരെ കടുത്ത വിമർശനവുമായി കെ എൻ ബാലഗോപാൽ

0
തിരുവനന്തപുരം : കാപ്പാ കേസിൽ ജയിലിലായ ബി ജെ പി കൗൺസിലർ...