ജിംനേഷ്യങ്ങളും യോഗാ കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: അണ്‍ലോക്ക് 3യുടെ ഭാഗമായി രാജ്യത്ത് ജിംനേഷ്യങ്ങളും യോഗാ കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. കണ്ടയ്ന്‍മെന്റ് സോണിലുള്ള ജിമ്മുകള്‍ക്കും യോഗ സെന്ററുകള്‍ക്കും പ്രവര്‍ത്തനാനുമതിയില്ല.

ഓഗസ്റ്റ് അഞ്ചു മുതലാണ് ജിമ്മുകള്‍ക്കും യോഗാ സെന്ററുകള്‍ക്കും പ്രവര്‍ത്തിക്കാനാവുക. അറുപത്തിയഞ്ചു വയസിനു മുകളിലുള്ളവര്‍, രോഗങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, പത്തു വയസിനു താഴെയുള്ള കുട്ടികള്‍ എന്നിവര്‍ ജിമ്മുകളിലോ യോഗ കേന്ദ്രങ്ങളിലോ പോവരുതെന്ന് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. കൂടുതല്‍ പേര്‍ ഒത്തുചേരുന്നത് ഒഴിവാക്കാന്‍ സമയം ക്രമീകരിക്കണം. അകത്തേക്കു കയറുമ്പോഴും പുറത്തേക്കിറങ്ങുമ്പോഴും തിരക്ക് ഉണ്ടാവുന്ന സാഹചര്യം ഒഴിവാക്കണം. ഓരോ ബാച്ചിനും ഇടയില്‍ പതിനഞ്ചു മുതല്‍ മുപ്പതു മിനിറ്റ് വരെയുള്ള ഇടവേള വേണം. ഈ സമയം അണുനശീകരണ, ശുദ്ധീകരണ പ്രവൃത്തികള്‍ നടത്തണം. 95 ശതമാനത്തില്‍ താഴെ ഓക്‌സിജന്‍ സാച്ചുറേഷന്‍ ലെവല്‍ ഉള്ളവരെ വ്യായാമത്തിന് അനുവദിക്കരുത്.

വ്യക്തികള്‍ തമ്മില്‍ ആറടിയെങ്കിലും അകലം പാലിക്കണം. മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണം. മാസ്‌ക് ധരിച്ച്‌ വ്യായാമം ചെയ്യുമ്പോള്‍ ശ്വസന പ്രശ്‌നം അനുഭവപ്പെടുന്നവര്‍ മുഖമറ ധരിക്കണം. സാനിറ്റൈസര്‍ ഉപയോഗിക്കുന്നതോ കൈകള്‍ കഴുകുന്നതോ നിര്‍ബന്ധമായും പാലിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

വ്യായാമം ചെയ്യുന്ന ഒരാള്‍ക്ക് നാലു ചതുരശ്ര അടി സ്ഥലം ലഭിക്കത്ത വിധത്തില്‍ വേണം ക്രമീകരണം. ആറടി അകലത്തില്‍ വേണം ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍. വേണ്ടിവന്നാല്‍ തുറസ്സായ സ്ഥലങ്ങളില്‍ വ്യായാമം പ്രോത്സാഹിപ്പിക്കാവുന്നതാണ്. അകത്തു കയറാനും പുറത്തിറങ്ങാനും വ്യത്യസ്ത വാതിലുകള്‍ നല്ലതാണ്. ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...

ഓണം ആഘോഷിക്കാൻ വസ്ത്രവിപണി : പ്രതീക്ഷിക്കുന്നത് 8,000 കോടി രൂപയുടെ വിൽപ്പന

0
കൊച്ചി : ഓണം അടുത്തതോടെ സംസ്ഥാനത്തെ വസ്ത്രവിപണിയിൽ വൻ തിരക്ക്. ഓണം...