സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയുമില്ല ,’ സെക്യൂരിറ്റി സെന്റര്‍ ‘ ; മലയാളത്തിലും ലഭ്യമാവുന്ന പുതിയ ഫീച്ചര്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഉപഭോക്താക്കളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ‘സെക്യൂരിറ്റി സെന്റര്‍’ പേജ് എന്ന പേരിലാണ് പുതിയ ഫീച്ചര്‍. തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ബോധവത്കരണം നല്‍കുന്ന സംവിധാനമാണ് സെക്യൂരിറ്റി സെന്റര്‍ പേജ്. ഒറ്റ വിന്‍ഡോയില്‍ തന്നെ സുരക്ഷയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും അടങ്ങുന്നതാണ് സംവിധാനം. തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ സുരക്ഷാ മാര്‍ഗങ്ങളെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതാണ് ഫീച്ചര്‍.തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ വാട്‌സ്ആപ്പ് തന്നെ അവതരിപ്പിച്ച ഫീച്ചറുകള്‍ ഈ പേജ് വഴി ഉപയോക്താക്കളെ ഓര്‍മ്മിപ്പിക്കും.

ഇതിലൂടെ സുരക്ഷ മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് വാട്‌സ്ആപ്പ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലീഷിന് പുറമേ മലയാളം ഉള്‍പ്പെടെ പത്തു പ്രാദേശിക ഭാഷകളിലും ഈ പേജ് ലഭ്യമാണ്. സ്വകാര്യത സംരക്ഷിക്കാന്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറുകള്‍, മെസേജുകളുടെ സംരക്ഷണം ഉറപ്പാക്കുന്ന എന്‍ഡു ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ തുടങ്ങിയ കാര്യങ്ങളാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്. ഇതിന് പുറമേ തട്ടിപ്പുകളില്‍ വീഴാതിരിക്കാനുള്ള ടിപ്പുകളും ഇതില്‍ നല്‍കിയിട്ടുണ്ട്. ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങള്‍ അടക്കം വിശദമായാണ് സെക്യൂരിറ്റി സെന്ററില്‍ നല്‍കിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മഴ മുന്നറിയിപ്പുകളും പിൻവലിച്ചു ; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല. മഴ മുന്നറിയിപ്പ്...

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാന്‍സയുടെ ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് ഒക്ടോബര്‍ 14ന്

0
ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാൻസയുടെ ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബർ 14ന് വിപണിയിൽ...

കൊല്ലത്ത് വനിതാ കണ്ടക്ടർക്കുനേരെ ലൈംഗികാതിക്രമം ; തമിഴ്നാട് സ്വദേശി പിടിയിൽ

0
കൊല്ലം : കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടർക്കു നേരെ ലൈംഗികാതിക്രമം നടത്തിയയാൾ...