പുത്തന്‍ തയ്യൽ മിഷ്യന് തകരാർ – കൊച്ചി മെഹേല മെഷ്യൻസ് ഇന്ത്യാ ലിമിറ്റഡ് 178750 രൂപയും പലിശയും നൽകുവാൻ വിധി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : തയ്യൽ മെഷ്യന് തകരാർ വന്നതിനെത്തുടര്‍ന്ന് ഫയൽ ചെയ്ത ഹർജിയിൽ കൊച്ചി ഇടപ്പള്ളി മെഹേല മെഷ്യൻസ് ഇന്ത്യാ ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർ 178750 രൂപയും പലിശയും നൽകുവാൻ തൃശൂർ ഉപഭോക്തൃ കോടതി വിധി. തൃശൂർ തളിക്കുളം ഇടശ്ശേരിയിലുള്ള ഡ്രീംസ് ഗാർമെന്റ് യൂണിറ്റ് ഉടമ സുജ.എം.എസ്. ഫയൽ ചെയ്ത ഹർജിയിലാണ് വിധി. സുജ 143750 രൂപ നല്കിയാണ് പുതിയ തയ്യൽ മെഷ്യൻ വാങ്ങിയതു്. എന്നാല്‍ വാഗ്ദാനം ചെയ്തതു് പോലെ മെഷ്യൻ പ്രവര്‍ത്തിച്ചില്ല. നിരന്തരം നൂൽ പൊട്ടിപ്പോകുന്ന അവസ്ഥയും ഉണ്ടായി. സ്ഥാപന ഉടമയോട് പരാതിപ്പെടുമ്പോൾ ടെക്നീഷ്യനെ വിടുകയും പരിശോധന നടത്തി പണം വാങ്ങിപ്പോവുകയുമായിരുന്നു പതിവ് രീതി. തകരാർ പരിഹരിക്കപ്പെട്ടിരുന്നുമില്ല.  ഇതിനെ തുടർന്ന് സുജ തൃശൂർ ഉപഭോക്തൃ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.

കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി മിഷ്യന്റെ തകരാറുകൾ കോടതിക്ക് റിപ്പോർട്ട് ചെയ്തു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷിയുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയാണെന്ന് വിലയിരുത്തി പരാതിക്കാരിക്ക്  മിഷ്യന്റെ വിലയായ 143750 രൂപയും ആയതിന് ഹർജി തീയ്യതി മുതൽ 6% പലിശയും നഷ്ടപരിഹാരമായി 25000 രൂപയും ചിലവിലേക്ക് 10000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...