അധിക സിം കണക്ഷനുകളും 5ജി അൺലിമിറ്റഡ് ഡാറ്റയുമായി ജിയോ

For full experience, Download our mobile application:
Get it on Google Play

അധിക സിം കണക്ഷനുകളും 5ജി അൺലിമിറ്റഡ് ഡാറ്റയുമായി ജിയോ. കഴിഞ്ഞ ദിവസമാണ് ഉപയോക്താക്കൾക്കായി വിവിധ പോസ്റ്റ് പെയ്ഡ് പ്ലാനുകൾ ജിയോ അവതരിപ്പിച്ചത്. 399 രൂപയുടേയും 699 രൂപയുടേയും ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാൻ ആഗ്രഹിക്കുന്നവർക്ക് ഉപയോഗിക്കാനാവുന്ന പ്ലാനുകളാണ് ഇക്കൂട്ടത്തിലുള്ളത്. ഒടിടി ആനുകൂല്യങ്ങളും കൂട്ടത്തിൽ ലഭിക്കും.75 ജിബി ഡാറ്റയുമായാണ് 399 രൂപയുടെ ജിയോ പോസ്റ്റ് പെയ്ഡ് പ്ലാൻ വാ​ഗ്ദാനം ചെയ്യുന്നത്. അൺലിമിറ്റഡ് കോളിങ്, ദിവസേന 100 എസ്എംഎസ് എന്നിവയും ഇക്കൂട്ടത്തിലുണ്ട്. മൂന്ന് സിം കാർഡുകൾ ഈ പ്ലാനിൽ ഉപയോഗിക്കാനാകും. ഒരേ സമയം വ്യത്യസ്ത നമ്പറുകളിൽ മൂന്ന് പേർക്ക് ഈ പ്ലാൻ പ്രയോജനപ്പെടുത്താനാകുമെന്നത് നേട്ടമാണ്. എന്നാൽ അധിക കണക്ഷനുകൾ ഒരോന്നിനും പ്രതിമാസം 99 രൂപ അധികമായി അടയ്ക്കണം.

ഓരോ സിം കാർഡിനും അഞ്ച് ജിബി ഡാറ്റ അധികമായി ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയും പ്രയോജനപ്പെടുത്താവുന്നതാണ്. മൈജിയോ ആപ്പ് വഴി 5ജി ഡാറ്റ ആനുകൂല്യവും നേടാം. 100 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസേന 100 എസ്എംഎസ് എന്നിവയും പ്ലാനിലൂടെ സ്വന്തമാക്കാം. മൂന്ന് കണക്ഷനുകൾ വരെ ഉപയോ​ഗിക്കാനാകും. അധിക കണക്ഷനുകൾ ഓരോന്നിനും 99 രൂപയാണ് അധികമായി നൽകേണ്ടത്. 5 ജിബി ഡാറ്റയും ഓരോ കണക്ഷനും അധികമായി ലഭിക്കും. നെറ്റ്ഫ്‌ളിക്‌സ് ബേസിക് പ്ലാൻ, ആമസോൺ പ്രൈം വീഡിയോ, ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവ ആസ്വദിക്കാനും പ്ലാൻ അവസരമൊരുക്കുന്നുണ്ട്. പരിധിയില്ലാതെ 5ജി ഡാറ്റയും ലഭിക്കും. ജിയോ സിനിമ പ്രീമിയം സബ്സ്‌ക്രിപ്ഷൻ പ്ലാനുകൾക്ക് ഒപ്പം ലഭ്യമാകില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...