വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾക്ക് പുതിയ ടെൻഡർ വിളിച്ചു

For full experience, Download our mobile application:
Get it on Google Play

ദുബൈ: മൂന്ന് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ പാസ്പോർട്ട്, വിസാ സേവനങ്ങൾക്ക് കേന്ദ്രസർക്കാർ പുതിയ ടെർഡർ ക്ഷണിച്ചു. സുപ്രീംകോടതി നിർദേശപ്രകാരമാണ് നടപടി. സേവനകരാർ മാറ്റിയതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത് ഫയൽ ചെയ്ത ഹരജിയിൽ മൂന്ന് മാസത്തിനകം പുതിയ ടെൻഡർ നൽകാനാണ് കോടതി നിർദേശിച്ചത്. യു.എ.ഇ, കുവൈത്ത്, സൗദി, സിങ്കപ്പൂർ, എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ പാസ്പോർട്ട് വിസാ സേവനങ്ങൾക്കാണ് പുതിയ ടെൻഡർ വിളിച്ചിരിക്കുന്നത്. യു.എ.ഇയിൽ നിലവിൽ സേവനം നൽകുന്ന അൽഹിന്ദ് ഗ്ലോബൽ ഉൾപ്പെടെയുള്ള കമ്പനികൾക്ക് ടെൻഡറിൽ പങ്കെടുക്കാം. ഇന്ന് മുതൽ ഒക്ടോബർ 26 വരെയാണ് പുതിയ ടെൻഡർ സമർപ്പിക്കാനുള്ള സമയം. നവംബർ 27 നകം നടപടികൾ പൂർത്തിയാക്കി പുതിയ സ്ഥാപനത്തിന് കരാർ നൽകുമെന്ന് നയതന്ത്രകാര്യാലയങ്ങൾ പുറപ്പെടുവിച്ച നിർദേശത്തിൽ പറയുന്നു.

ഇന്ത്യയിലേക്കുള്ള വിസ നടപടികൾ, ഇന്ത്യക്കാരുടെ പാസ്പോർട്ട് നടപടികൾ എന്നിവ നൽകുന്ന 15 കേന്ദ്രങ്ങളാണ് യു.എ.ഇയിൽ തുറക്കേണ്ടത്. നേരത്തേ സേവനം പുറംജോലി കരാർ നൽകിയത് ചോദ്യം ചെയ്ത നടപടി കോടതി കയറിയതിനാൽ മുമ്പ് ടെൻഡർ ലഭിച്ച അൽഹിന്ദ് ഗ്ലോബൽ എന്ന സ്ഥാപനമാണ് യു.എ.ഇയിൽ പാസ്പോർട്ട് വിസാ സേവനങ്ങൾ നൽകുന്നത്. ഇവരുടെ പതിനാറ് കേന്ദ്രങ്ങൾ ഇപ്പോൾ യു.എ.ഇയിൽ പ്രവർത്തിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് ആശ്വാസം ; മലബാറിലും മാവേലിയിലും അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ

0
തിരുവനന്തപുരം: മാവേലി, മലബാർ എക്സ്പ്രസുകളിലടക്കം അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ. മാവേലി...

പോക്സോ അതിജീവിതകളായ പെൺകുട്ടികളെ സംരക്ഷണകേന്ദ്രത്തിൽ നിന്ന് കാണാതായി

0
പാലക്കാട്: പോക്സോ കേസിലെ അതിജീവിതകളായ 16 വയസ്സുള്ള രണ്ട് പെൺകുട്ടികളെ പാലക്കാട്...

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി : യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ എഫ്ഐആർ

0
കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ എഫ്ഐആർ...

സംസ്ഥാനത്ത് മഴ തുടരും ; നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മുതല്‍...