കരസേന ദിനം ആഘോഷിച്ച് രാജ്യം : സൈന്യത്തിൻ്റെ പുതിയ ഫിൽഡ് യൂണിഫോം പുറത്തിറക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇനി മുതല്‍ ഇന്ത്യന്‍ സൈന്യത്തിന് പുതിയ യൂണിഫോം. കരസേന ദിനത്തിന്റെ ഭാഗമായുള്ള പരേഡില്‍ പുതിയ ഫീല്‍ഡ് യൂണിഫോം ഇന്ത്യന്‍ സൈന്യം ഔദ്യോഗികമായി പുറത്തിറക്കി. രാവിലെ ഡല്‍ഹിയിലെ ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് 74-ാം കരസേന ദിനാഘോഷങ്ങള്‍ക്ക് തുടക്കമായത്. സൈനികരുടെ അഭിവാദ്യം സ്വീകരിച്ച കരസേനാ മേധാവി ജനറല്‍ എം.എം.നരവനെ സേന മെഡലുകളും വിതരണം ചെയ്തു. ഈ സമയം അവതരിപ്പിച്ച പരേഡിലാണ് പുതിയ യൂണിഫോം പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുമായി സഹകരിച്ചാണ് പുതിയ യൂണിഫോം രൂപപ്പെടുത്തിയത്. യുഎസ് ആര്‍മി ഉപയോഗിക്കുന്ന ഡിജിറ്റല്‍ പാറ്റേണ്‍ മോഡലില്‍ ഉള്ളതാണ് ഈ യൂണിഫോം. ഇന്‍സര്‍ട്ട് ചെയ്യണ്ട എന്നതാണ് യൂണിഫോമിന്റെ ഒരു പ്രത്യേകത. യൂണിഫോമിന് അടിയിലായിരിക്കും ഇതിന്റെ ബെല്‍റ്റ് വരുന്നത്.

എര്‍ത്തേണ്‍, ഒലിവ് നിറങ്ങളാണ് വസ്ത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ശത്രുവിന് ദൂരെനിന്ന് എളുപ്പം തിരിച്ചറിയാനാകില്ലെന്നതാണ് ഈ നിറങ്ങള്‍ ഉപയോഗിക്കാന്‍ കാരണം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ പോലെ സൗകര്യപ്രദമായ രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കരസേനയിലെ 13 ലക്ഷത്തോളം വരുന്ന സൈനികര്‍ ഈ വര്‍ഷം മുതല്‍ പുതിയ ഫീല്‍ഡ് യൂണിഫോമിലേക്ക് മാറും. തദ്ദേശീയമായി രൂപകല്‍പ്പന ചെയ്തത് ആയുധങ്ങളും സൈനിക പരേഡില്‍ പ്രദര്‍ശിപ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...