Sunday, May 19, 2024 7:23 pm

റൂമിയോൺ എംപിവിയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ടൊയോട്ട ക്രിലോസ്‍കർ മോട്ടോർ, റൂമിയോൺ എംപിവിയുടെ പുതിയ G-AT ഗ്രേഡ് അവതരിപ്പിച്ചു. സമാനതകളില്ലാത്ത സ്പേസും കംഫർട്ടും മികച്ച ഇന്ധനക്ഷമതയും സ്റ്റൈലിഷും പ്രീമിയവുമായ എക്സ്റ്റീരിയർ ഡിസൈനും വാഗ്ദാനം ചെയ്യുന്ന പുതിയ G-AT വേരിയന്റിന്റെ വരവോടെ റൂമിയോണിന്റെ വിപണി സ്വീകാര്യത വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.  പുതിയ വേരിയന്റിന്റെ വിലയും ബുക്കിംഗ് വിവരങ്ങളും കമ്പനി പുറത്തുവിട്ടു. കൂടാതെ, ഇ-സിഎൻജിയുടെ ബുക്കിങ്ങും കമ്പനി പുനരാരംഭിച്ചു.  G-AT ഗ്രേഡിന് 13 ലക്ഷമാണ് പ്രാരംഭ എക്സ്-ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. ബുക്ക് ചെയ്ത വാഹനങ്ങളുടെ ഡെലിവറി മെയ് 5 മുതൽ ആരംഭിച്ചു. ടൊയോട്ടയുടെ ഔദ്യോഗിക ഡീലർഷിപ്പുകളിലോ വെബ്‌സൈറ്റിലോ 11,000 രൂപ ടോക്കൺ നൽകി ബുക്ക് ചെയ്യാവുന്നതാണ്.

ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലെത്തുന്ന 1.5 ലിറ്റർ കെ സീരീസ് പെട്രോൾ എഞ്ചിനാണ് G-AT ഗ്രേഡിന് കരുത്ത് പകരുന്നത്. ഇതിലെ നിയോ ഡ്രൈവ് ( ഇൻ്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ -ഐഎസ്ജി) സാങ്കേതികവിദ്യ മികവുറ്റ പെർഫോമൻസ് കാഴ്ച്ച വയ്ക്കുന്നു. 6000 ആർപിഎമ്മിൽ പെട്രോൾ വേരിയന്റ് 75.8 kw പവറും 136.8 Nm ടോർക്കും നൽകുമ്പോൾ CNG വേരിയന്റ് 5500 ആർപിഎമ്മിൽ 64.6 kw പവറും 121.5 Nm ടോർക്കും നൽകുന്നു. ടൊയോട്ട റൂമിയോൺ ഇപ്പോൾ നിയോ ഡ്രൈവ് മാനുവൽ ട്രാൻസ്മിഷൻ: എസ്, ജി & വി ഗ്രേഡ്, നിയോ ഡ്രൈവ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ: എസ്, ജി & വി ഗ്രേഡ്, ഇ-സിഎൻജി: എസ് ഗ്രേഡ് എന്നിങ്ങനെ ഏഴ് വേരിയൻ്റുകളിൽ ലഭ്യമാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുവൈത്തിൽ അടുത്ത മാസം മുതല്‍ ഉച്ചജോലിക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ മാൻപവര്‍ അതോറിറ്റി

0
കുവൈത്ത് സിറ്റി: കുവൈത്തില്‍ അടുത്ത മാസം മുതല്‍ ഉച്ചജോലി വിലക്ക് പ്രാബല്യത്തില്‍...

വിജ്ഞാന പഠനോത്സവം : തീയതി മാറ്റി

0
ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ അടിമാലിയിലും മൂന്നാറിലുമായി മേയ് 20 മുതല്‍...

അവയവ മാഫിയാ സംഘത്തിലെ പ്രധാനി പിടിയിൽ

0
കൊച്ചി: അവയവ മാഫിയാ സംഘത്തിലെ പ്രധാനി പിടിയിൽ. തൃശൂർ സ്വദേശി സബിത്തിനെയാണ്...

മുസ്‌ലിങ്ങളുടെ വോട്ട് നേടാൻ മമ്ത ബാനർജി സന്യാസിമാരെ അധിക്ഷേപിക്കുന്നു : നരേന്ദ്ര മോദി

0
ദില്ലി : ബംഗാൾ മുഖ്യമന്ത്രി മമ്ത ബാനർജിക്കെതിരെ പ്രധാനമന്ത്രി. മുസ്‌ലിങ്ങളുടെ വോട്ട്...