Friday, May 31, 2024 11:52 am

‘ഹരിതം അരണ്യകം’ പദ്ധതിയുടെ രണ്ടാം ഘട്ടമായി മാലിന്യ നിർമാർജനയജ്ഞം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : വെച്ചൂച്ചിറ മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തുന്ന മാലിന്യമുക്ത പാതയോര സൗന്ദര്യവത്കരണ പ്രവർത്തനമായ ‘ഹരിതം അരണ്യകം’ പദ്ധതിയുടെ രണ്ടാം ഘട്ടമായി മാലിന്യ നിർമാർജനയജ്ഞം ആരംഭിച്ചു. കനകപ്പലം സോഷ്യൽ ഫോറസ്റ്ററി ഓഫീസിനു സമീപത്താണ് യജ്ഞത്തിന് തുടക്കംകുറിച്ചത്. മുൻ എം.എൽ.എ. ജോസഫ് എം.പുതുശ്ശേരി, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ സനൽ രാജ്, മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ പ്രസിഡന്റ് റെജി കൊപ്പാറ, ജനറൽ സെക്രട്ടറി റവ.തോമസ് കോശി പനച്ചമൂട്ടിൽ, കർഷകശ്രീ അവാർഡ് ജേതാവ് മേജർ എം.ജി.വർഗീസ് എന്നിവർ ചേർന്ന് കർപ്പൂരം തെളിയിച്ച് യജ്ഞം ഉദ്ഘാടനം ചെയ്തു. ഹരിതം അരണ്യകം പദ്ധതി ചെയർമാൻ ടി.കെ.സാജു അധ്യക്ഷത വഹിച്ചു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ.ജെയിംസ്, ജിജിമോൾ സജി, പഞ്ചായത്ത് അംഗം സുനിൽ ചെറിയാൻ, പദ്ധതി സെക്രട്ടറി ജോൺ സാമുവേൽ, ജോൺ വി.തോമസ്, ഐസക്ക് വർഗീസ്, കൊച്ചുമോൻ പ്രസാദ്, ബാബു തോമസ്, സിന്ധു ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ്, ഗ്രാമപ്പഞ്ചായത്ത്, സാംസ്‌കാരിക-ആധ്യാത്മിക സംഘടനാ നേതാക്കൾ, യുവജന സംഘടനകൾ, കുടുംബശ്രീ യൂണിറ്റുകൾ, വിദ്യാഭ്യാസ പ്രവർത്തകർ, വിദ്യാർഥികൾ, പുണ്യം പൂങ്കാവനം പ്രവർത്തകർ, എൻ.സി.സി, എൻ.എസ്.എസ്, റാന്നി മാർത്തോമ്മാ മെഡിക്കൽ മിഷൻ പ്രവർത്തകർ, എരുമേലി ഡിവലപ്‌മെന്റ് കൗൺസിൽ, ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ മുതലായവരുടെ നേതൃത്വത്തിലുള്ള ജനകീയ കൂട്ടായ്മയാണ് മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ നടത്തിയത്. ആദ്യ ദിനത്തിൽ മൂന്നര ടൺ മാലിന്യങ്ങൾ കനകപ്പലം-വെച്ചൂച്ചിറ റോഡിൽനിന്നു നീക്കം ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാഫിർ വിവാദം ; പി. കെ കാസിം നൽകിയ ഹർജിയിൽ പോലീസിന് ഹൈക്കോടതി നോട്ടീസ്

0
കോഴിക്കോട്: വടകരയിലെ ഇടത് സ്ഥാനാർത്ഥിക്കെതിരായ'കാഫിർ' പ്രയോഗമുളള സ്ക്രീൻ ഷോട്ട് കേസിൽ പി.കെ...

മഴ കനത്തിട്ടും കടവുകളുടെ അവസ്ഥ പരിതാപകരം

0
ചെങ്ങന്നൂര്‍ : ചെങ്ങന്നൂരില്‍ മഴക്കാലമായിട്ടും നദികളിലെ കടവുകൾ പരിതാപകരമായി തുടരുന്നു. കഴിഞ്ഞ...

പാതയോര സൗന്ദര്യവൽക്കരണ പരിപാടിയില്‍ പാതയോരത്തെ കാടുകള്‍ നീക്കം ചെയ്തു

0
വെച്ചൂച്ചിറ : മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പാതയോര സൗന്ദര്യവൽക്കരണ...

കുരമ്പാല ആതിരമലയില്‍  ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതാ മുന്നറിയിപ്പ്

0
പന്തളം : കുരമ്പാല ആതിരമലയില്‍  ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതാ മുന്നറിയിപ്പ്. മൈക്കിലൂടെ...