ഇനിയും വോട്ടർപ്പട്ടികയിൽ പേരുചേർക്കാത്ത പുതിയ വോട്ടർമാർക്ക് പേരുചേർക്കാൻ അവസരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിരിക്കെ, ഇനിയും വോട്ടർപ്പട്ടികയിൽ പേരുചേർക്കാത്ത പുതിയ വോട്ടർമാർക്ക് പേരുചേർക്കാൻ അവസരം. ഫെബ്രുവരി 21നാണ് എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക. ജനുവരി 22നുള്ളിൽ അപേക്ഷ നൽകുകയാണെങ്കിൽ എസ്‌ഐആർ അന്തിമ പട്ടികയിൽ പേരുണ്ടാകും. ഓൺലൈനായാണ് പേരുചേർക്കാൻ അപേക്ഷ സമർപ്പിക്കേണ്ടത്. voters.eci.gov.in എന്ന സൈറ്റ് വഴിയും ‘വോട്ടർ ഹെൽപ്പ് ലൈൻ’ മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷ നൽകാം. വെബ്‌സൈറ്റിലെ ‘ന്യൂ വോട്ടർ രജിസ്ട്രേഷൻ’ ഓപ്ഷൻ സെലക്ട് ചെയ്ത് ‘ഫോം 6’ പൂരിപ്പിക്കേണം.

പ്രവാസി വോട്ടർമാരാണെങ്കിൽ ‘ഫോം 6എ’ തിരഞ്ഞെടുക്കണം. തിരിച്ചറിയൽകാർഡിലെ വിവരങ്ങളിൽ മാറ്റംവരുത്താനും മണ്ഡലം മാറാനും ഫോം 8 ഉപയോഗിക്കാം.​ ജനുവരി 22നുള്ളിൽ അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ, നിയമസഭാ തെരഞ്ഞെടുപ്പ്‌ നാമനിർദേശ പത്രികാ സമർപ്പണത്തിന്റെ അവസാനദിവസംവരെയും അപേക്ഷിക്കാൻ അവസരമുണ്ടാകും. ഇവരെ സപ്ലിമെന്ററി ലിസ്റ്റിലാകും ഉൾപ്പെടുത്തുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത് വൈദ്യുതി രംഗത്തെ സ്വകാര്യവൽക്കരണം : പിണറായി വിജയൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കക്ഷിരാഷ്ട്രീയത്തിനതീതമായി പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന്...

അമേരിക്കൻ തിരഞ്ഞെടുപ്പ് ചൂടേറുന്നു; പൗരന്മാർക്കായി വമ്പൻ സാമ്പത്തിക വാഗ്ദാനവുമായി ട്രംപിന്റെ പ്രഖ്യാപനം

0
വാഷിങ്ടണ്‍: യുഎസില്‍ നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭരണം...

നെടുമ്പാശേരിയിൽ രാത്രി കാറിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസ് ; ഒരാൾ കൂടി പിടിയിൽ

0
കൊച്ചി: നെടുമ്പാശേരി അത്താണിയിൽ രാസലഹരി പിടികൂടിയ കേസിൽ ഒരാൾ കൂടി...

എച്ച്-1ബി വിസ ചട്ടങ്ങളിൽ കർശന മാറ്റങ്ങളുമായി യു.എസ് ഭരണകൂടം ; ഗ്രേസ് പിരീഡ് വെട്ടിക്കുറച്ചത്...

0
വാഷിങ്ടണ്‍: എച്ച്-1ബി വിസ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനുള്ള പദ്ധതിയുമായി ട്രംപ് ഭരണകൂടം....