തിരുവനന്തപുരത്തെ പുതുവത്സരാഘോഷം ; നിരത്തുകളിൽ കർശന വാഹന പരിശോധന – പാർട്ടികൾക്ക് അനുമതിയില്ലെങ്കിൽ നടപടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്തെ പുതുവത്സരാഘോങ്ങള്‍ക്ക് കര്‍ശന നിരീക്ഷണവുമായി പോലീസ്. അനുമതിയില്ലാതെ പാര്‍ട്ടികള്‍ നടത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും പ്രധാന റോഡുകളിലെല്ലാം കര്‍ശന വാഹന പരിശോധനയുണ്ടാകുമെന്നും പോലീസ് അറിയിച്ചു. ആഘോഷങ്ങള്‍ക്ക് പോലീസ് എതിരല്ലെന്നും മറ്റുള്ളവരുടെ ആഘോഷങ്ങളെ തടസപ്പെടുത്തി അലങ്കോലപ്പെടുത്താന്‍ അനുവദിക്കില്ലെന്നും അങ്ങനെ അതിരുവിട്ട ആഘോഷം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും തിരുവനന്തപുരം ഡിസിപി നിധിന്‍ രാജ് പറഞ്ഞു.

ആഘോഷം അതിരുവിട്ട് കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്കെതിരെ നിയമനടപടിയുണ്ടാകും. പുറത്ത് നടക്കുന്ന ഡിജെ പാര്‍ട്ടികള്‍ 12.30ഓടെ നിര്‍ത്താന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സിറ്റിയിലെ 18 പ്രധാന റോഡുകളിലും വാഹന പരിശോധനയുണ്ടാകും. മാനവീയം വീഥിയില്‍ ഉള്‍പ്പെടെ ആഘോഷങ്ങള്‍ക്ക് അനുമതിയുണ്ട്. ക്രമസമാധനം ഉറപ്പുവരുത്താന്‍ കൂടുതല്‍ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. മുന്‍കൂര്‍ അനുമതിയില്ലാതെ പാര്‍ട്ടി നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. ഇത്തരത്തില്‍ പാര്‍ട്ടി നടത്തുന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

15നകം വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്ന് സതീശൻ

0
തിരുവനന്തപുരം: ഉപയോഗം ഉയരുകയും ലഭ്യതകുറവ് തുടരുകയും ചെയ്യുന്നതിനാൽ 15നകം വൈദ്യുതി...

യുകെയിൽ അഭയാർഥികളെന്ന് തെറ്റിദ്ധരിച്ച് പാക് ജൂനിയർ ക്രിക്കറ്റ് ടീമിനെ വളഞ്ഞ് പ്രതിഷേധക്കാർ

0
ലണ്ടൻ : യുകെയിൽ പര്യടനം നടത്തുന്ന പാകിസ്ഥാൻ അണ്ടർ-19 ക്രിക്കറ്റ് ടീം...

2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന് പിന്നിലെ ഉദ്ദേശ്യം തികച്ചും ദുരൂഹമാണെന്നും...

0
ന്യൂഡൽഹി: വരാനിരിക്കുന്ന 2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന്...

പിഎം ശ്രീ : പദ്ധതിയിൽ അന്തിമ തീരുമാനമായില്ല, കരിക്കുലത്തിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ല ;...

0
തിരുവനന്തപുരം : പി എം ശ്രീ വിഷയത്തിൽ അന്തിമ തീരുമാനം ആയില്ലെന്ന്...