പുതുവത്സരാഘോഷം ; മാനവീയം വീഥിയില്‍ പ്രത്യേക ക്രമീകരണങ്ങളുമായി പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം മാനവീയം വീഥിയില്‍ പ്രത്യേക ക്രമീകരണവുമായി പോലീസ്. മാനവീയത്ത് പ്രവേശിക്കുന്നവരുടെയും പുറത്തു കടക്കുന്നവരുടെയും ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. മാനവീയം വീഥിയില്‍ ഇരുവശത്തും ബാരിക്കേഡുകള്‍ സ്ഥാപിച്ച് പ്രവേശനം നിയന്ത്രിക്കും. മഫ്തി പോലീസ് പെട്രോളിങ് ശക്തമാക്കും. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയില്‍ മോശമായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 1500 പോലീസുകാരെ വിന്യസിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

പൊതുസ്ഥലങ്ങളിലെ മദ്യപാനം, മദ്യപിച്ച് ബഹളമുണ്ടാക്കുക, സ്ത്രീകളെ ശല്യം ചെയ്യുക എന്നിവ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കല്‍, അമിത വേഗത, ബൈക്ക് സ്റ്റണ്ടുകള്‍ തുടങ്ങിയവ തടയാന്‍ വാഹന പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു. ഡിജെ പാര്‍ട്ടികള്‍ക്ക് അനുമതി വാങ്ങണമെന്ന് ഹോട്ടലുകള്‍ക്കും ക്ലബ്ബുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് രജിസ്റ്ററുകള്‍ സൂക്ഷിക്കണം. സിസി ടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...