മുംബൈ : നവജാത ശിശുവിനും അമ്മയ്ക്കും കൊറോണ സ്ഥിരീകരിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുഞ്ഞിനും അമ്മയ്ക്കും വൈറസ് ബാധയുണ്ടാകാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
പ്രസവത്തിനായാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. രണ്ട് ദിവസത്തിന് ശേഷം ഇവര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലെ പ്രത്യേക മുറിയിലേക്ക് മാറ്റി. അധികം വൈകാതെ ഈ മുറിയിലേക്ക് മറ്റൊരു രോഗിയേയും അഡ്മിറ്റ് ചെയ്തു.
കൊറോണ ബാധിച്ച രോഗിയെയാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഈ രോഗിയില്‍ നിന്നാണ് കുഞ്ഞിനും അമ്മയ്ക്കും രോഗം പകര്‍ന്നതെന്നും കുടുംബം ആരോപിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ആശുപത്രിക്കെതിരെ ബന്ധുക്കള്‍ ആരോപണം ഉന്നയിക്കുന്നത്. ആശുപത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോടും മഹാരാഷ്ട്രാ മുഖ്യമന്ത്രിയോടും അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.