ഗംഗാനദിയിൽ ഒഴുകിനടക്കുന്ന തടിപ്പെട്ടിയിൽ നവജാത ശിശുവിനെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഘാസിപുർ : ഗംഗാനദിയിൽ ഒഴുകിനടക്കുന്ന തടിപ്പെട്ടിയിൽ നവജാതശിശുവിനെ കണ്ടെത്തി. യുപിയിലെ ഘാസിപുരിൽ ദാദ്രി ഘട്ടിലാണ് സംഭവം. വള്ളം തുഴഞ്ഞിരുന്ന ഗുല്ലു ഛഹുധരിയാണ് തടിപ്പെട്ടി കണ്ടെത്തിയത്. ഗംഗാനദിയിൽനിന്നുള്ള സമ്മാനമായി ആ പെൺകുഞ്ഞിനെ വളർത്തണമെന്നാണ് കരുതുന്നതെന്ന് ഗുല്ലു പറഞ്ഞു.

കുഞ്ഞിനെ കണ്ടെത്തിയ പെട്ടിയിൽ ദൈവങ്ങളുടെയും ദേവിമാരുടെയും ചിത്രങ്ങൾ ഉൾക്കൊള്ളിച്ചിരുന്നു. കുഞ്ഞിന്റെ ജാതകവും പെട്ടിയിൽ ഉണ്ടായിരുന്നതായി ഗുല്ലു പറഞ്ഞു. വിവരമറിഞ്ഞതിനു പിന്നാലെ പോലീസ് എത്തി കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

പരിശോധനകൾക്കുശേഷം കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമം നടത്തുമെന്ന് പോലീസ് അറിയിച്ചു. കുഞ്ഞിനെ രക്ഷിച്ച ഗുല്ലുവിനെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രശംസിച്ചു. കുഞ്ഞിനെ വളർത്തിക്കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...