നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി ; രണ്ട് യുവാക്കൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴ തകഴി കുന്നുമ്മയില്‍ നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയതായി റിപ്പോര്‍ട്ട്. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയത്. സംഭവത്തില്‍ തകഴി സ്വദേശികളായ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ അമ്മ തന്നെയാണ് കുഞ്ഞിന്റെ മൃതദേഹം ആണ്‍ സുഹൃത്തിന് കൈമാറിയത്. ആണ്‍ സുഹൃത്തും മറ്റൊരാളും ചേര്‍ന്നാണ് കുഞ്ഞിനെ കുഴിച്ചുമൂടിയതെന്നാണ് പോലീസിന്റെ നിഗമനം. സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു. ആറാം തീയതിയാണ് യുവതി വീട്ടില്‍ കുഞ്ഞിന് പ്രസവം നല്‍കിയത്. തുടര്‍ന്ന് ഏഴാം തീയതി യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ തേടി. എന്നാല്‍ കുഞ്ഞിനെ ചോദിച്ചപ്പോള്‍ അമ്മ തൊട്ടിലില്‍ കൈമാറിയെന്ന് പറഞ്ഞു. പിന്നീടും ചോദിച്ചപ്പോള്‍ ബന്ധുക്കള്‍ക്ക് കൈമാറിയെന്നാണ് അറിയിച്ചത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചേര്‍ത്തല പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

കുഞ്ഞിനെ യുവതിയെ കൊലപ്പെടുത്തിയ ശേഷം ആണ്‍ സുഹൃത്തിന് കൈമാറിയതാണോ എന്നാണ് പോലീസ് സംശയിക്കുന്നത്. യുവതി അറിയിച്ചതിനനുസരിച്ച് പൂച്ചാക്കലിലെ വീട്ടിലെത്തിയും യുവതിയുടെ സുഹൃത്തും അയാളുടെ സുഹൃത്തും കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങിയ ശേഷം തകഴി റെയില്‍വേ ക്രോസിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചുമൂടുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത ശേഷം യുവാക്കളെ വിശദമായി ചോദ്യം ചെയ്യുമെന്ന്‌ പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...