നവജാത ശിശുവിനെ കവറിലാക്കി കുഴിച്ചിട്ട സംഭവം ; മൃതദേഹം പുറത്തെടുത്തു , ഗർഭം അലസിപ്പോയതെന്ന് പ്രാഥമിക നിഗമനം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: നവജാത ശിശുവിനെ കവറിലാക്കി കുഴിച്ചിട്ട സംഭവത്തിൽ ഭ്രൂണാവശിഷ്ടങ്ങൾ പുറത്തെടുത്തു. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ വൈക്കം തഹസിൽദാരുടെ സാന്നിധ്യത്തിൽ പോലീസും ഫോറൻസിക് സംഘവും ചേർന്നാണ് ഭ്രൂണാവശിഷ്ടം പുറത്തെടുത്തത്. ഗർഭം അലസിപ്പോയതാണെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനയ്ക്കു ശേഷമേ സംഭവത്തിൽ കൂടുതൽ വ്യക്തത കൈവരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു. തലയാഴം ആലത്തൂർപടിയിൽ സുരേഷ് ബാബു എന്നയാളുടെ വീട്ടിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാരന്റെ 20-കാരി ഭാര്യയാണ് പ്രസവിച്ചത്.

നാല് മാസം മാത്രം ഗർഭിണിയായിരുന്ന യുവതി മാസം തികയാതെ പ്രസവിച്ച കുഞ്ഞ് മരിച്ചതിനെ തുടർന്ന് മറവ് ചെയ്യുക മാത്രമാണ് ഉണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭ്രൂണാവശിഷ്ടങ്ങൾ പുറത്തെടുത്തതിന് പിന്നാലെ വൈക്കം എസിപിയുടെ നേതൃത്വത്തിൽ പോലീസ് ദമ്പതിമാരെ ചോദ്യം ചെയ്തു. താൻ ഗർഭിണിയായിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് യുവതി മൊഴി നല്‍കിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. വിശദമായ അന്വേഷണങ്ങൾക്കൊടുവിൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയൂവെന്നും അന്വേഷണസംഘം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...