ദത്ത്​ നല്‍കിയ സംഭവം മുഖ്യമന്ത്രിക്ക്​ നേരത്തെ അറിയാമെന്ന്​ പി.കെ ശ്രീമതിയുടെ വെളിപ്പെടുത്തല്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അമ്മയറിയാതെ കുഞ്ഞിനെ ദത്ത്​ നല്‍കിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. കുഞ്ഞിനെ അനധികൃതമായി ദത്ത്​ നല്‍കിയ സംഭവം മുഖ്യമന്ത്രിക്ക്​ നേരത്തെ അറിയാമെന്ന്​ വെളിപ്പെടുത്തുന്ന സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതിയുടെ ശബ്ദരേഖയാണ്​ പുറത്തുവന്നത്​.

പി.കെ.ശ്രീമതിയും അനുപമയും പരസ്​പരം സംസാരിക്കുന്നതിന്‍റെ ശബ്​ദരേഖയാണ്​ പുറത്ത്​ വന്നിരിക്കുന്നത്​. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെ പ്രധാന നേതാക്കളോടെല്ലാം വിഷയം സംസാരിച്ചിരുന്നതായി പി.കെ ​ശ്രീമതിയുടെ ശബ്ദരേഖയിലുണ്ട്​. അവരുടെ കുടുംബ കാര്യം അവര്‍ പരിഹരിക്ക​ട്ടെയെന്ന്​ പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയെന്നും ശ്രീമതി അനുപമയോട്​ പറഞ്ഞു.

​​പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന്​ കുഞ്ഞി​നെ കണ്ടെത്താന്‍ സഹായം തേടിയാണ്​ അനുപമ പി.കെ ശ്രീമതിയെ വിളിക്കുന്നത്​. ”പക്ഷെ പ്രശ്​നം ചര്‍ച്ചയ്​ക്ക്​ എടുക്കുന്നില്ല, ഞാന്‍ മുഖ്യമന്ത്രിയോട്​ സംസാരിച്ചു. മുഖ്യമന്ത്രി പറഞ്ഞു, അവര്‍ ആ കുട്ടിയുടെ അച്ഛനും അമ്മയുമാണ്​. അവര്‍ തന്നെ അത്​ ചെയ്യ​ട്ടെ, നമുക്ക്​ അതില്‍​ റോളില്ല. ഞാന്‍ ഇനി സംസാരിക്കാന്‍ ആരുമില്ല. എല്ലാരോടും സംസാരിച്ചു.” എന്നാണ്​ പി.കെ ശ്രീമതി പറയുന്നത്​.

”കോടിയേരിയോടും വിജയരാഘവനോടുമെല്ലൊം സംസാരിച്ചു. പരാതി ചര്‍ച്ചയ്​ക്ക്​ എടുക്കണമെന്ന്​ പറഞ്ഞിരുന്നു. കമ്മിറ്റിയില്‍ കോടിയേരി വരാതെ എനിക്ക്​ പറയാന്‍ പറ്റില്ല. കത്ത്​ എടുക്കേണ്ടയാള്‍ വിജയരാഘവന്‍ ആയതുകൊണ്ടാണ്​ മുഖ്യമന്ത്രി ഇരിക്കുന്ന കമ്മിറ്റിയില്‍ കത്തെടുക്കാനുള്ള അധികാരം എനിക്ക്​ അല്ല. കത്ത്​ എടുത്തിട്ട്​ വേണം സംസാരിക്കാന്‍. പക്ഷെ ആ കത്ത്​ ഇതുവരെ എടുത്തില്ലെന്നും ശ്രീമതി അനുപ​മയോട്​ ഫോണില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....