പന്തീരങ്കാവില്‍ നവവധുവിനെ മര്‍ദിച്ച സംഭവം ; പ്രതി രാഹുലിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പന്തീരങ്കാവില്‍ നവവധുവിനെ ഭര്‍ത്താവ് മര്‍ദിച്ച സംഭവത്തില്‍ പ്രതിയായ രാഹുലിനെ കണ്ടെത്താന്‍ അന്വേഷണ സംഘം ഇന്റര്‍പോളിന്റെ സഹായം തേടും. രാഹുല്‍ പി.ഗോപാല്‍ വിദേശത്തേക്ക് കടന്നെ സംശയത്തിലാണ് പോലീസിന്റെ പുതിയ നീക്കം. ഇതിനിടെ പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസിൽ പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും മൊഴിയെടുത്തു. ഫറോക്ക് എ.സി.പി സാജു എബ്രഹാമിന്റെ നേതൃത്വത്തിലാണ് മൊഴിയെടുപ്പ് പൂർത്തിയാക്കിയത്. അന്വേഷണം ശരിയാംവിധം നടക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും സംസ്ഥാന സർക്കാർ യഥാസമയം ഇടപെട്ടുവെന്നും പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു.

വിശദമായ മൊഴി കൊടുത്തെന്നും രാഹുല്‍ എവിടെ മുങ്ങിയാലും പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും പെണ്‍കുട്ടിയുടെ അച്ഛന്‍ ഹരിദാസ് പറഞ്ഞു. ഭർത്താവ് ക്രൂരമായി മർദിച്ചത് സ്ത്രീധനത്തിന്റെ പേരിലെന്ന് വെളിപ്പെടുത്തി എറണാകുളം പറവൂർ സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. 150 പവന്‍ സ്ത്രീധനമായി കിട്ടാൻ തനിക്ക് യോഗ്യതയുണ്ടെന്നാണ് കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയായ ഭർത്താവ് രാഹുൽ ആവർത്തിച്ചിരുന്നതെന്നും കല്യാണം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ മർദനം തുടങ്ങിയിരുന്നെന്നും യുവതി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാടകീയതകള്‍ക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കുമൊടുവിൽ സഭയിലെത്തി അമിത് ഷായും മോദിയും

0
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അവസാന അവസാന ദിവസമായ ഇന്ന്...

അഭിമന്യു കൊലക്കേസ് ; കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ

0
കൊച്ചി: അഭിമന്യു കൊലക്കേസിൽ പ്രതികളായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട്...

മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസ് ; അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും ഹാജരാകണമെന്ന് കോടതി

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും...

ലോക്സഭാ സ്പീക്കർ നടത്തിയ ചായ സത്ക്കാരത്തിൽ പങ്കെടുത്ത് ഡിഎംകെ എംപി കനിമൊഴി

0
ന്യൂഡൽഹി : മഴക്കാല സമ്മേളനത്തിന്റെ അവസാന ദിനം ലോക്സഭാ സ്പീക്കർ...