വീരപ്പന്റെ അധിക്ഷേപ പരാമർശം ; നടി സുകന്യക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സൺ ടിവിയോട് കോടതി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള അപകീർത്തിക്കേസിൽ പ്രമുഖ തെന്നിന്ത്യൻ നടി ആർ. സുകന്യക്ക് അനുകൂലമായി മദ്രാസ് ഹൈക്കോടതിയുടെ വിധി. നടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീരപ്പന്റെ അഭിമുഖം സംപ്രേഷണം ചെയ്തതിന് സൺ ടിവി നെറ്റ്‌വർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 1996-ൽ മാധ്യമപ്രവർത്തകൻ നക്കീരൻ ആർ. ഗോപാൽ വീരപ്പനുമായി നടത്തിയ അഭിമുഖത്തിലായിരുന്നു അധിക്ഷേപ പരാമർശം. ഒരു രാഷ്ട്രീയ നേതാവിനെ ബന്ധുവിനെ നടിയുമായി ബന്ധപ്പെടുത്തി അഭിമുഖത്തിൽ വീരപ്പൻ അധിക്ഷേപ പരാമർശം നടത്തിയിരുന്നു. പിന്നാലെ, അഭിമുഖത്തിലെ പരാമർശം തനിക്ക് മാനഹാനിവരുത്തിയെന്ന് ആരോപിച്ച് നടി സിവിൽ കോടതിയെ സമീപിച്ചു. 10,00,500 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഹർജി. സൺ ടിവി, ഗോപാൽ, വീരപ്പൻ എന്നിവരായിരുന്നു എതിർകക്ഷികൾ. സുകന്യയുടെ ഹർജി സൺ ടിവി എതിർത്തു. ആരേയും അധിക്ഷേപിക്കുക തങ്ങളുടെ ഉദ്ദേശമല്ലെന്ന് സൺ ടിവി വാദിച്ചു. അഭിമുഖത്തിലെ അഭിപ്രായപ്രകടനങ്ങൾ വീരപ്പന്റേത് മാത്രമാണെന്നും തങ്ങൾക്ക് അതിൽ ഉത്തരവാദിത്തമില്ലെന്നും പ്രക്ഷേപണത്തിന് മുമ്പ് വിശദീകരിച്ചിരുന്നതായി സൺ ടിവി കോടതിയിൽ അവകാശപ്പെട്ടു.

പരാമർശം ശ്രദ്ധയിൽപ്പെട്ടയുടനെ ഖേദം പ്രകടിപ്പിച്ചുവെന്നും അഭിമുഖം പുനഃപ്രക്ഷേപണം ചെയ്തില്ലെന്നും സൺ ടിവി വാദിച്ചു. നടിയെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഗോപാലും കോടതിയെ അറിയിച്ചു. കരാർ പ്രകാരം സൺ ടിവിക്കായിരുന്നു എഡിറ്റ് ചെയ്യാനുള്ള അവകാശം. എന്നാൽ, ഇരുവരുടേയും വാദങ്ങൾ കോടതി തള്ളി. സൺ ടിവിക്ക് അപകീർത്തികരമായ ഉള്ളടക്കത്തെക്കുറിച്ച് അറിവുണ്ടായിരുന്നെന്നും കമ്പനിയുടെ ചെയ്തി ദുരുദ്ദേശപരമാണെന്നും കോടതി നിരീക്ഷിച്ചു. കരാർ പ്രകാരം അഭിമുഖം എഡിറ്റ് ചെയ്യാനുള്ള അവകാശം സൺ ടിവിക്ക് ഉണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവിനെതിരേ സൺ ടിവി ഹൈക്കോടതിയെ സമീപിച്ചു. കീഴ് കോടതിയുടെ ഉത്തരവ് ശരിവെച്ചാണ് ഹൈക്കോടതി 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...