കൊല്ലത്തെ എയ്ഡഡ് സ്കൂളിൽ മുസ്ലിം കുട്ടികൾക്ക് പ്രവേശനം നിഷേധിക്കുന്നു ; പ്രധാന അധ്യാപികയ്‌ക്കെതിരെ രക്ഷിതാക്കൾ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലത്തെ ഒരു എയ്ഡഡ് സ്കൂളിൽ മുസ്ലിം വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് അഡ്മിഷൻ നൽകുന്നില്ലെന്ന് പരാതി. കൊല്ലം ശാസ്താംകോട്ടയിലെ ഡോ സി.റ്റി ഈപ്പൻ മെമ്മോറിയൽ ആർഎച്ച്എസിലെ പ്രധാനാധ്യാപികയ്ക്ക് എതിരെയാണ് രക്ഷിതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. മുസ്ലിം കുട്ടികൾക്ക് സ്കൂളിൽ അഡ്മിഷൻ നൽകില്ലെന്ന് അധ്യാപിക പറഞ്ഞുവെന്നാണ് രക്ഷിതാക്കൾ പറയുന്നത്. വെള്ള വസ്ത്രവും തലപ്പാവും ധരിച്ച വിദ്യാർഥികൾക്ക് പ്രവേശനം നൽകില്ലെന്ന് തന്നെ അധ്യാപിക കടുപ്പിച്ചു പറഞ്ഞുവെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ചക്കുവള്ളിയിലെ ദർസിൽ നിന്ന് ഉൾപ്പെടെ വന്നത് 30 ഓളം വിദ്യാർഥികൾക്ക് ആണ് പ്രവേശനം നിഷേധിച്ചത്. സ്കൂളിലെ മറ്റ് അധ്യാപകരും പിടിഎ ഭാരവാഹികളും ആവശ്യപ്പെട്ടിട്ടും ഈ കുട്ടികൾക്ക് അഡ്മിഷൻ നൽകാൻ അധ്യാപിക വിസമ്മതിച്ചെന്നാണ് വിവരം. സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കൾ മാനേജ്മെന്റിലും ഡിഇഒക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് വിവരം.

സ്കൂളിലെ വിദ്യാർഥികളുടെ എണ്ണ തിൽ കുറവുവന്നാൽ പാർട്ട് ടൈം അധ്യാപികയുടെ ജോലി നഷ്ടമാകും. ഇതാദ്യമായല്ല പ്രധാന അധ്യാപിക ഇത്തരത്തിൽ പെരുമാറിയിട്ടുള്ളതെന്നാണ് വിവരം. മുൻപും ഈ പ്രത്യേക മതവിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ഇവർ അഡ്മിഷൻ നിഷേധിച്ചിട്ടുണ്ടെന്നാണ് അധ്യാപകർ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിൽ കെ എസ് യു പ്രതിഷേധം നടത്തി. അതേസമയം ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാൽ കർശനമായ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്നും മന്ത്രി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ

0
തിരുവനന്തപുരം: പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ. ഓണാവധി കഴിഞ്ഞ് മടങ്ങിപ്പോകുന്ന...

കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് അച്ഛൻ

0
ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ്...

ചെന്നൈയിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് നടി തൃഷ

0
ചെന്നൈ: ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിനാഘോ ചടങ്ങിൽ പങ്കെടുത്ത്...

പൊന്നാനിയിൽ മഴയത്തും വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ അനുവദിക്കാതെ ജീവനക്കാർ

0
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ മഴയത്തും വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ അനുവദിക്കാതെ ജീവനക്കാർ....