ചിന്നക്കനാൽ സൂര്യനെല്ലിയിൽ വീണ്ടും കാട്ടാന ഇറങ്ങി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി:ചിന്നക്കനാൽ സൂര്യനെല്ലിയിൽ വീണ്ടും കാട്ടാന ഇറങ്ങി. സൂര്യനെല്ലി ടൗണിനടുത്താണ് കാട്ടാന ഇറങ്ങിയത്. സിങ്ക്കണ്ടത്ത് രാവിലെ യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയ ആന തന്നെയാണ് വീണ്ടും ഇറങ്ങിയത്. ആർആർടി സംഘത്തിന്റെ നേതൃത്വത്തിൽ ആനയെ തുരുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.സൂര്യനെല്ലി ടൗണിന് സമീപത്തുള്ള യൂക്കാലി മരങ്ങൾക്കിടയിൽ കുഞ്ഞിനൊപ്പം നിലയുറപ്പിച്ച പിടിയാനയെ തുരുത്താനുള്ള ശ്രമം നടത്തുകയാണ്. ചെരുവിൽ നിൽക്കുന്നത് കൊണ്ട് തുരുത്തൽ നടപടി ദുഷ്‌ക്കരമാണ് എന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. രാവിലെ യുവതിയെ ആക്രമിച്ച ആന തന്നെയാണ് ഇതെന്നും ഫോറസ്റ്റ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് 18 ആനകളുണ്ടെന്നും അതിൽ നിന്ന് കൂട്ടം തെറ്റിയ പിടിയാനയും കുഞ്ഞുമാണ് പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

രാവിലെ നടന്ന കാട്ടാന ആക്രമണത്തിൽ മകനെ സ്‌കൂളിലാക്കാൻ പോയ യുവതി കൊല്ലപ്പെട്ടിരുന്നു. സിങ്ക്കണ്ടം സ്വദേശി വെള്ളസ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്. മകനെ സ്‌കൂളിൽ വിടാൻ പോവുമ്പോഴായിരുന്നു ആക്രമണം. കൂടെ ഉണ്ടായിരുന്ന കുഞ്ഞിനും സാരമായി പരിക്കേറ്റു. രാവിലെ എട്ടുമണിയോടെയായിരുന്നു കാട്ടാന ആക്രമണം. മഴയും കോടമഞ്ഞും ആയതിനാൽ ആന നിൽക്കുന്നത് അറിയാതെ ഇരുവരും അതിന് മുമ്പിൽ പെടുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തുടർന്ന് ആർആർടി സംഘം കുട്ടിയെ രക്ഷിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...