ചെന്നൈയിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് നടി തൃഷ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിനാഘോ ചടങ്ങിൽ പങ്കെടുത്ത് നടി തൃഷ കൃഷ്ണൻ. ചടങ്ങിന്റെ ഭാഗമായി തമിഴ് നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ് ദേശീയ പതാക ഉയർത്തി. വിജയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ ഈ ചടങ്ങിലെ തൃഷയുടെ സാന്നിധ്യം കൂടുതൽ ശ്രദ്ധ നേടി. അമ്മ ഉമ കൃഷ്ണനൊപ്പമാണ് നടി പരിപാടിയിലെത്തിയത്. വേദിയിൽ മുൻനിരയിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ മാതാപിതാക്കളായ എസ് എ ചന്ദ്രശേഖർ, ശോഭാ ചന്ദ്രശേഖർ എന്നിവർക്കൊപ്പമാണ് തൃഷ ഇരുന്നത്. ഗോൾഡൻ സാരിയും പച്ച ബ്ളൗസുമണിഞ്ഞ് പരമ്പരാഗത ലുക്കിലാണ് തൃഷ എത്തിയത്. മിനിമൽ ആക്‌സസറീസ് മാത്രം ധരിച്ച് മുല്ലപ്പൂവും തലയിൽ ചൂടിയിരുന്നു.

വിജയ്‌ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലും തൃഷ പങ്കെടുത്തിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഇരുചടങ്ങുകളിലും നിറസാന്നിദ്ധ്യമായി തൃഷ എത്തിയത്. അഭ്യൂഹങ്ങളിൽ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനിടെ വിജയ്‌‌യുടെ ഭാര്യ സംഗീത സ്വർണലിംഗം കുടുംബകോടതിയിൽ സമർപ്പിച്ചിരുന്ന വിവാഹമോചന ഹർജി അടുത്തിടെ പിൻവലിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ 22 ശതമാനം മഴ കുറവ്

0
തിരുവനന്തപുരം: പെരുമഴ പെയ്തിട്ടും പല പ്രദേശങ്ങളും മുങ്ങിയിട്ടും സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ...

സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ ശബ്ദം അടിച്ചമർത്താൻ എതിരാളികൾ നടത്തിയ ശ്രമമാണിതെന്നും ഇത്തരം ഭീരുത്വ നടപടികളിൽ ഭയപ്പെടില്ലെന്നും...

0
ഡൽഹി: സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്. മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും...

വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി പ്രയോഗമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ...

0
ഡൽ‌ഹി: വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി പ്രയോഗമെന്ന് സിപിഐഎം ജനറൽ...

ജനപ്രിയ ഓൺലൈൻ ഗ്രോസറി വിതരണ പ്ലാറ്റ്‌ഫോമുകളായ ബ്ലിങ്കിറ്റ്, സെപ്റ്റോ, ഇൻസ്റ്റാമാർട്ട് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി

0
മുംബൈ: ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് മഹാരാഷ്ട്രയിലെ ജനപ്രിയ ഓൺലൈൻ ഗ്രോസറി വിതരണ...