സഹസ്രയ്ക്ക് പിന്നാലെ സഹസ്രികയും ; കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ 1001-ാമത്തെ കൺമണി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള അമ്മത്തൊട്ടിലിൽ ചരിത്രപരമായ മറ്റൊരു നാഴികക്കല്ല് കൂടി. തിരുവനന്തപുരത്ത് ചൊവ്വാഴ്ച പുലർച്ചെ 1000-ാമത്തെ അതിഥിയായി ‘സഹസ്ര’ എത്തിയതിന് പിന്നാലെ, കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപമുള്ള അമ്മത്തൊട്ടിലിൽ 1001-ാമത്തെ കുഞ്ഞും എത്തിച്ചേർന്നു. കഴിഞ്ഞ ആഗസ്റ്റിൽ നവീകരിച്ച് തുറന്നുകൊടുത്ത ഈ കേന്ദ്രത്തിൽ എത്തുന്ന 11-ാമത്തെ കുഞ്ഞാണിത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ രണ്ട് മാസം പ്രായവും 4.200 കി.ഗ്രാം ഭാരവുമുള്ള കുരുന്നിനെ അമ്മത്തൊട്ടിലിൽ കണ്ടെത്തുകയായിരുന്നു. ആയിരാമത്തെ കുഞ്ഞായ “സഹസ്ര” യുടെ പിൻഗാമിക്ക് “സഹസ്രിക” എന്ന് നാമകരണം ചെയ്തതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജിഎൽ. അരുൺ ഗോപി അറിയിച്ചു. ഈ വർഷം അമ്മത്തൊട്ടിലുകളിലെത്തുന്ന 13-ാമത്തെ കുഞ്ഞും ആറാമത്തെ പെൺകുഞ്ഞുമാണ് “സഹസ്രിക”. കഴിഞ്ഞ ജൂൺ 4-ന് “ഹരിതാംശ്” എന്ന ആൺകുഞ്ഞിനെ ഇവിടെ ലഭിച്ചിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കും

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും...

ഒമാനിൽ വാഹനാപകടം : ഇന്ത്യക്കാരനു പരുക്ക്

0
സലാല : ഒമാനിലെ ഹൈമ വിലായത്തിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരനു പരുക്കേറ്റു. പരുക്കേറ്റ...

സുകുമാരക്കുറുപ്പ് വിവാദം : ദുരൂഹത അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം : ബ്രൂണൈയിൽ താമസിക്കുന്ന മലയാളി ദാമോദരമേനോനെ സുകുമാരക്കുറുപ്പാക്കി ചിത്രീകരിച്ച സംഭവത്തിലെ...

ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം ; ന്യായീകരിച്ച് കേന്ദ്രമന്ത്രി അജയ് താംത

0
ഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ...