ഖനിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് നേരിട്ട് ‘സ്വർണക്കട്ടികൾ’ എത്തിക്കാമെന്ന് വാഗ്ദാനം ; ലക്ഷങ്ങൾ തട്ടിയ ‘കെജിഎഫ് സ്വാമി’ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലൂർ : സ്വർണഖനിയിൽ നിന്ന് നേരിട്ട് എത്തിക്കുന്ന ശുദ്ധമായ സ്വർണക്കട്ടികൾ കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ വ്യാജ സിദ്ധൻ പോലീസ് പിടിയിലായി. ‘കെജിഎഫ് സ്വാമി’ എന്ന പേരിൽ അറിയപ്പെടുന്ന പത്തനംതിട്ട മാധവമംഗലം സ്വദേശി ഷാജി (61) യെയാണ് റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ ഉഴുവത്തുകടവിലെ വാടകവീട്ടിൽ നിന്നാണ് ഇയാളെ പോലീസ് പൊക്കിയത്. സ്വർണ ഖനികളുമായി നേരിട്ട് ബന്ധമുണ്ടെന്നും വിപണിവിലയേക്കാൾ കുറഞ്ഞ നിരക്കിൽ സ്വർണക്കട്ടികൾ ലഭ്യമാക്കാമെന്നുമാണ് ഇയാൾ ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. സമാന രീതിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ നിരവധി പേരെ കബളിപ്പിച്ചിട്ടുണ്ടെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളിൽ നിന്നും വലിയ കത്തി, ഒരു കിലോയോളം വരുന്ന വ്യാജ സ്വർണകട്ടി, ഒമ്പത് മാലകൾ, അഞ്ച് വള എന്നിവ കണ്ടെത്തിയിട്ടുണ്ട്. സ്വർണ ഖനിയിൽ നിന്നും നേരിട്ട് എത്തിക്കുന്നതാണന്നും ധരിപ്പിച്ച് വിപണി വിലയേക്കാൾ കുറഞ്ഞ വിലക്കാണ് ഇവ നൽകുന്നതെന്നും ധരിപ്പിച്ചാണ് വിൽപ്പന നടത്തി വന്നിരുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...

സഹോദരങ്ങളുടെ പേരില്‍ അന്‍പതോളം കേസുകള്‍ ; ഇത്തവണ അറസ്റ്റിലായത് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ

0
കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ...

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ; കോണ്‍ഗ്രസ് ജില്ലാ നേതാവ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ...

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...