വോട്ടർപ്പട്ടിക പുതുക്കൽ കഴിഞ്ഞ് നാലുമാസമായിട്ടും പ്രതിഫലമില്ല ; ബി.എൽ.ഒ.മാരുടെ ആനുകൂല്യങ്ങൾ വൈകുന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കനത്ത ചൂടിനെപ്പോലും അവഗണിച്ച് രാപ്പകലില്ലാതെ ജോലി ചെയ്ത തങ്ങൾക്ക് അർഹമായ പ്രതിഫലം എന്ന് കിട്ടുമെന്ന ചോദ്യവുമായി ബി.എൽ.ഒമാർ. പ്രത്യേക സംക്ഷിപ്ത വോട്ടർപ്പട്ടിക പുതുക്കൽ (എസ്.ഐ.ആർ.) പ്രക്രിയ പൂർത്തിയായി നാല് മാസം കഴിഞ്ഞിട്ടും തുക വിതരണം ചെയ്യാൻ അധികൃതർ തയ്യാറായിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഓണറേറിയവും ഇനിയും ഇവർക്ക് ലഭിക്കാനുണ്ട്. എസ്.ഐ.ആർ. പ്രവർത്തനത്തിന് പ്രത്യേക അലവൻസായി 6000 രൂപയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞിരുന്നത്. കേരളത്തിൽമാത്രം നൽകിയത് 2000 രൂപ. ബി.എൽ.ഒ.മാർ കൂട്ടായി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി അയച്ചതോടെ, കേരളത്തിലും 6000 തന്നെ നൽകാൻ ഉത്തരവായി. ചിലയിടങ്ങളിൽ 2000 ഇതിനിടയിൽ നൽകി. വാർഷിക ഓണറേറിയമായി ലഭിക്കേണ്ട 12,000 രൂപയും, ഫോൺ ഉപയോഗച്ചെലവിനുള്ള 2000 രൂപയും കിട്ടാനുള്ളവയിൽപ്പെടുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...