പണം ആവശ്യപ്പെട്ട് യുവതിയോട് അതിക്രമം ; കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പണം നൽകാത്തതിന്റെ വിരോധത്തിൽ യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങൾ അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. പെരുവയൽ മയങ്ങോട്ട് ചാലിൽ വീട്ടിൽ നിയാസ് (30) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. അന്ന് രാവിലെ മേരിക്കുന്ന് സ്വദേശിനിയായ അസ്മ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി പണം ചോദിച്ചത് നൽകാത്തതിലുള്ള വിരോധംവെച്ച് യുവതിയെ ആക്രമിക്കുകയും, കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

വീടിന്റെ ജനവാതിലും വീട്ടിലുള്ള സാധനങ്ങളും പ്രതി അടിച്ച് നശിപ്പിച്ചിട്ടുമുണ്ട്. തുടർന്ന് യുവതിയുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ മെഡിക്കൽ കോളേജ് പരിസരത്തുവെച്ച് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ എസ്‌ഐ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. പ്രതിക്ക് ചങ്ങനാശ്ശേരി, കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊണ്ടിമുതൽ കേസ് : മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് സെഷൻസ് കോടതി...

0
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ തിരുവനന്തപുരം...

ഷാങ്ഹായ് സഹകരണ ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

0
ബിഷ്കെക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ തുടങ്ങും

0
കൊച്ചി : മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ...

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...