കെഎസ്ആർടിസി സ്ത്രീ സൗജന്യ യാത്രാപദ്ധതി റദ്ദാക്കണമെന്ന് ഹർജി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി സർക്കാർ നടപ്പിലാക്കിയ സൗജന്യ യാത്രാ പദ്ധതി നിയമപോരാട്ടത്തിലേക്ക്. പദ്ധതി ലിംഗവിവേചനപരവും ഏകപക്ഷീയവുമാണെന്ന് ചൂണ്ടിക്കാട്ടി കൊച്ചി സ്വദേശി മുഹമ്മദ് ഫിർദൗസാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭരണഘടനാ വിരുദ്ധമായ ഈ പദ്ധതി അടിയന്തരമായി റദ്ദാക്കണമെന്നാണ് പൊതുതാൽപര്യ ഹർജിയിലെ പ്രധാന ആവശ്യം. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ ലിംഗാടിസ്ഥാനത്തിലുള്ള വേർതിരിവാണ് സർക്കാർ നടത്തുന്നതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശമായ പതിനാല്, പതിനഞ്ച് അനുച്ഛേദങ്ങളുടെ ലംഘനമാണ് ഈ പദ്ധതിയെന്നും ഹർജിക്കാരൻ പറയുന്നു. വരുമാനപരിധി പോലുള്ള യാതൊരു മാനദണ്ഡങ്ങളും നോക്കാതെ, സ്ത്രീയായതുകൊണ്ട് മാത്രം സബ്‌സിഡി നൽകുന്നത് പുരുഷന്മാരോടുള്ള വിവേചനമാണെന്നും ഹർജിയിലുണ്ട്.

പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെഎസ്ആർടിസിക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യത പരിഹരിക്കാൻ സർക്കാർ എണ്ണൂറു കോടിയോളം രൂപ നൽകുന്നുണ്ട്. ഇത്രയും തുക നൽകുന്നതിന്റെ നിയമപരമായ സാധുതയും ഹർജിയിലൂടെ ചോദ്യംചെയ്യുന്നുണ്ട്. സർക്കാരിനെ എതിർകക്ഷിയാക്കിയാണ് നിലവിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് പദ്ധതിയുടെ ഉദ്ഘാടനം നടന്നതിന് തൊട്ടുപിന്നാലെയാണ് കോടതിയിൽ ഹർജി എത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...