കുവൈറ്റിൽ ക്രെയിൻ തകർന്ന് മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം മരുഭൂമിയിൽ കുഴിച്ചിട്ടു, ഒരാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : നാല് മാസമായി തുടർന്ന ദുരൂഹതകൾക്കൊടുവിൽ കാണാതായ ഇന്ത്യൻ പ്രവാസിയുടെ മൃതദേഹം കുവൈത്തിലെ അൽ-സൽമി മരുഭൂമിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ജോലിസ്ഥലത്തുണ്ടായ അപകട മരണത്തെ തുടർന്നുണ്ടാൻ സാധ്യതയുള്ള നിയമനടപടികളെ ഭയന്ന് മൃതദേഹം രഹസ്യമായി മരുഭൂമിയിൽ കൊണ്ടുപോയി തള്ളുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. മാർച്ച് 19-ന് ഹെവി ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കായി ഉപകരണ ഉടമയ്‌ക്കൊപ്പം അൽ-സൽമി മരുഭൂമിയിലേക്ക് പോയ ഇന്ത്യൻ തൊഴിലാളി പിന്നീട് തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കാണാതായതായി പരാതി നൽകിയിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ട്രാഫിക് നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോൾ തൊഴിലാളി പ്രതിക്കൊപ്പം മരുഭൂമിയിലേക്ക് പോകുന്നതും പിന്നീട് വാഹനം മടങ്ങിയെത്തുമ്പോൾ തൊഴിലാളി അതിലില്ലാതിരുന്നതും കണ്ടെത്തി. ഇതോടെയാണ് അന്വേഷണം നിർണായക വഴിത്തിരിവിലെത്തിയത്. തുടർന്ന് പ്രതിയുടെ മകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ക്രെയിൻ തകർന്നുണ്ടായ അപകടത്തിൽ ഇന്ത്യൻ തൊഴിലാളി മരിച്ചതായി ഇയാൾ സമ്മതിച്ചതായി അധികൃതർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന് പരാതി ; നാലു പേർ പിടിയിൽ

0
കോഴിക്കോട്: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കോഴിക്കോട് പേരാമ്പ്രയിൽ നാല്...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു : പീക്ക് സമയത്ത് 5000 മെഗാവാട്ടിന് ...

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു. ഇന്നലെ ഉപയോഗിച്ചത്...

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം ; അടിമലത്തുറയിൽ രണ്ടുപേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തലസ്ഥാനത്ത് വിവിധയിടങ്ങളിലായി തെരുവുനായ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം അടിമലത്തുറയിൽ...

കമ്യൂണിറ്റി ബാറ്ററി സിസ്റ്റം നടപ്പാക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് ; വീടുകളിൽ നിന്ന് വൈദ്യുതി...

0
തിരുവനന്തപുരം: രാത്രികാലങ്ങളിൽ വീടുകളിൽ സംഭരിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് തിരിച്ചുനൽകിയാൽ മികച്ച തുക...