ഇറാന് മുന്നറിയിപ്പുമായി ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇന്ന് രാത്രി ഇറാനെതിരെ യുഎസ് കടുത്ത സൈനിക ആക്രമണം നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ വെടിനിർത്തൽ കരാർ അവസാനിച്ചതായി പ്രഖ്യാപിച്ച ശേഷമാണ് ട്രംപിന്റെ പുതിയ പ്രതികരണം. ‘കഴിഞ്ഞ രാത്രി ഞങ്ങൾ അവർക്കെതിരേ അതിശക്തമായ ആക്രമണം നടത്തി. വളരെ വളരെ ശക്തമായ ആക്രമണം. ഞങ്ങൾ ഇന്നും അതിശക്തമായ രീതിയിൽ ആക്രമിച്ചേക്കും. ഞാൻ അവർക്കൊരു ചെറിയ മുന്നറിയിപ്പ് നൽകും. ഞങ്ങൾ ഇന്ന് രാത്രി അവർക്കെതിരേ ശക്തമായ ആക്രമണം നടത്താൻ പോവുകയാണ്, അങ്കാരയിൽ നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കവേ ബുധനാഴ്ച ട്രംപ് പറഞ്ഞു.

ഇറാൻ അമേരിക്കൻ കപ്പലുകൾക്ക് നേരെ ഡ്രോണുകളും മിസൈലുകളും പ്രയോഗിക്കുന്നുവെന്നും അതാണ് സൈനിക നടപടികൾക്ക് കാരണമായതെന്നും ട്രംപ് ആരോപിച്ചു. ഇറാന്റെ ആണവായുധ ശേഷി ഇല്ലാതാക്കുകയെന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം ആവർത്തിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ പുരോഗതി ഉണ്ടായിട്ടുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നും, എന്നാൽ അത്തരം ചർച്ചകൾ നടന്നിട്ടില്ലെന്നാണ് ഇറാൻ പൊതുവേദികളിൽ പറയുന്നതെന്നും ട്രംപ് ആരോപിച്ചു. “47 വർഷമായി പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾക്ക് പ്രധാന കാരണക്കാരായി ഇറാൻ തുടരുകയാണ്. ഇനി ആരെയും അവർ ഭീഷണിപ്പെടുത്താൻ അനുവദിക്കില്ല. ഇറാന് ആണവായുധം ഉണ്ടാകാൻ പാടില്ല, അതാണ് അമേരിക്കയുടെ നിലപാട്,” എന്നും ട്രംപ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...