കണ്ണൂർ വാണിയപ്പാറ പള്ളി സെമിത്തേരിയിൽ ദുരൂഹത ; അന്വേഷണം ആരംഭിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : വാണിയപ്പാറ ഇൻഫൻ്റ് ജീസസ് ചർച്ച് സെമിത്തേരിയിലെ ഒരു കല്ലറയ്ക്കുള്ളിൽ ദുരൂഹ സാഹചര്യത്തിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയതായി സംശയം. മറ്റൊരു ശവസംസ്കാരത്തിനായി കല്ലറ തുറന്നപ്പോഴാണ് പായയിൽ പൊതിഞ്ഞ നിലയിൽ അസ്വാഭാവികമായി എന്തോ ഒന്നിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. ഇത് രണ്ടാമതൊരു മൃതദേഹമാണെന്ന നിഗമനത്തിലാണ് നാട്ടുകാരും അധികൃതരും. സംഭവത്തിൽ കരിക്കോട്ടക്കരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാട്ടുകാരൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. ദുരൂഹത തോന്നിയപ്പോൾ പോസ്റ്റിട്ടതാണെന്ന് നാട്ടുകാരൻ ജിൽസ് ഉണ്ണിമാക്കൽ പ്രതികരിച്ചു. ക്രിസ്ത്യൻ ആചാരപ്രകാരം ഒരു കല്ലറയിൽ രണ്ട് മൃതദേഹം അടക്കം ചെയ്യില്ല.

അറിഞ്ഞവർ പുറത്ത് പറഞ്ഞില്ലെന്നും ജിൽസ് ഉണ്ണിമാക്കൽ പറയുന്നു. പള്ളിയാണ് പോലീസിനെ വിവരം അറിയിച്ചതെന്ന് വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ പ്രതികരിച്ചു. മൃതദേഹമെന്ന് സംശയം തോന്നി. ക്രിസ്ത്യൻ ആചാരപ്രകാരം ഇങ്ങനെ അടക്കം ചെയ്യാറില്ല. പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം ആണോ എന്നും സംശയം. പോലീസ് അന്വേഷണത്തോട് സഹകരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...