കുട്ടികൾക്ക് മിഠായി മേശപ്പുറത്തേക്ക് വിതറിയിട്ട് നൽകിയ സംഭവം : വി. മുരളീധരന്റേത് മാടമ്പിത്തരമെന്ന് ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്കൂൾ പ്രവേശനോത്സവത്തിനിടെ കുട്ടികൾക്ക് മിഠായി വിതരണം ചെയ്ത രീതിയെച്ചൊല്ലി ബിജെപി നേതാവ് വി. മുരളീധരനെതിരെ രൂക്ഷവിമർശനവുമായി മുൻമന്ത്രി വി. ശിവൻകുട്ടി . കട്ടേല ട്രൈബൽ റസിഡൻഷ്യൽ സ്കൂളിൽ നടന്ന ചടങ്ങിൽ കുട്ടികളുടെ കയ്യിൽ കൊടുക്കാതെ മേശപ്പുറത്തേക്ക് മിഠായി എറിഞ്ഞു കൊടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ശിവൻകുട്ടിയുടെ പ്രതികരണം . മുരളീധരന്റെ പെരുമാറ്റം പഴയകാല ‘മാടമ്പിമാരെ’ ഓർമ്മിപ്പിക്കുന്നതാണെന്ന് ശിവൻകുട്ടി കുറ്റപ്പെടുത്തി . സാമൂഹിക മാധ്യമങ്ങളിലും എംഎല്‍എക്കെതിരെ രൂപക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത് . കുട്ടികള്‍ക്ക് മിഠായി കൈയില്‍ കൊടുക്കാമായിരുന്നുവെന്നും മുരളീധരന്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു . മാടമ്പിമാരെ പോലെ പെരുമാറി . കേരളത്തെ നാണം കെടുത്തുന്ന പെരുമാറ്റമാണിത് . രാഷ്ട്രീയം നോക്കിയല്ല ദൃശ്യം കണ്ടപ്പോളുള്ള വേദനയില്‍ പറയുന്നതാണെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു . കഴിഞ്ഞ ദിവസമാണ് മിഠായി വിതരണത്തിന്റെ വീഡിയോ പുറത്തുവന്നത് . മന്ത്രി എ തുളസിയെയും വീഡിയോയിൽ കാണാം . മിഠായി ആ കുഞ്ഞുങ്ങളുടെ കയ്യിൽ കൊടുത്താൽ എന്തായിരുന്നു പ്രശ്നം എന്നുതുടങ്ങി നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ വരുന്നത് .

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...