കൊല്ലത്ത് ട്രെയിൻ തട്ടി യുവാവിന്റെ കൈ അറ്റു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഹെഡ്‌ഫോൺ ചെവിയിൽ വെച്ച് ഫോണിൽ ശ്രദ്ധിച്ച് ട്രാക്കിന് സമീപത്തുകൂടി നടന്ന യുവാവ് ട്രെയിൻ തട്ടി ഗുരുതരാവസ്ഥയിൽ. അപകടത്തിൽ യുവാവിന്റെ ഇടതുകൈ അറ്റുപോയി. ആര്യങ്കാവ് കോട്ടവാസൽ തട്ടേക്കാട്ടിൽ സ്വദേശിയായ ജോൺ തോമസ് (25) ആണ് അപകടത്തിൽപ്പെട്ടത്. ആര്യങ്കാവ് കോട്ടവാസലിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഹെഡ്ഫോൺ ഉപയോഗിച്ച് ഫോണിൽ ശ്രദ്ധിച്ച് ജോൺ തോമസ് റെയിൽവേ ട്രാക്കിനോട് ചേർന്ന് നടന്നു പോകുകയായിരുന്നു. യുവാവിനെ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടതോടെ പലതവണ ഹോൺ മുഴക്കി. എന്നാൽ ഹെഡ്ഫോൺ ഉപയോഗിച്ചതിനാൽ ട്രെയിനിന്റെ ശബ്ദം യുവാവ് കേട്ടിരുന്നില്ല. ട്രാക്കിന് നമീപത്ത് നിന്നും മാറാതിരുന്നതോടെ അപകടത്തിൽ പെട്ടു. ഇടതുകൈ അറ്റ് പോകുകയും കാലുകൾക്കും പരിക്കേൽക്കുകയും ചെയ്തു . ജോൺ തോമസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ ഇന്ന് വ‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വ‍ർധനവ്. ഇന്ന് 22 കാരറ്റ് സ്വ‌ർണത്തിന് ​ഗ്രാമിന്...

സിക്കിം തുരങ്ക ദുരന്തം : അനീഷ് മോഹൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു

0
കൊച്ചി : സിക്കിമില്‍ ജലവൈദ്യുതപദ്ധതിയുടെ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തിൽ മരിച്ച അനീഷ് മോഹൻ്റെ...

വീഡിയോ സന്ദേശത്തിന് കാമ്പുള്ള പ്രതികരണങ്ങൾ ; യുവാക്കൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

0
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള സർക്കാരിന്റെ നടപടികളെക്കുറിച്ചുള്ള ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് ലഭിച്ച...

സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരായ കേസുകൾ പിൻവലിക്കണം : മുഹമ്മദ്‌ റിയാസ്

0
കൊച്ചി : സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കണമെന്ന്...