യൂത്ത്‌കോണ്‍ഗ്രസുകാരെ മര്‍ദിച്ച ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് അംഗത്വം നല്‍കിയ ആര്‍എസ്പിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്‌

For full experience, Download our mobile application:
Get it on Google Play

കൊല്ലം: യൂത്ത് കോൺഗ്രസുകാരെ മർദിച്ച മുൻ ഡിവൈഎഫ്ഐ നേതാവിന് ഉൾപ്പെടെ പാർട്ടിയിൽ അംഗത്വം നൽകി ആർഎസ്പി. സംഭവത്തിൽ ആർഎസ്പിക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ രംഗത്ത് എത്തി.സിപിഎം ക്രിമിനലുകൾക്ക് ആര്‍എസ്പി രാഷ്ട്രീയ അഭയം നൽകുന്നു. ആർഎസ്പി, പിണറായിസം പ്രത്യയശാസ്ത്രമാക്കുന്നത് അപഹാസ്യമാണ്. ആർഎസ്പി അനുഭവിക്കുന്ന അധികാരം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചോരയൊഴുക്കി സമരം ചെയ്ത് കിട്ടിയതാണെന്ന് ഓർക്കണമെന്നും വിഷ്ണു സുനിൽ പറഞ്ഞു.

ഡിവൈഎഫ്ഐ കൊല്ലം ബ്ലോക്ക് ജോയിൻ സെക്രട്ടറി സനോഫർ ഉൾപ്പടെയുള്ളവർക്ക് ആർഎസ്പിയിൽ അംഗത്വം നൽകിയതിലാണ് രൂക്ഷ വിമർശനം.മോഹഭംഗമാണ് ഇവരെ ആർ.എസ്.പിയിലേക്ക് എത്തിച്ചതെന്ന് തിരിച്ചറിയണം. നാട്ടിൽ ഇവർക്കുള്ള സ്വീകാര്യതയെക്കുറിച്ച് കൂടി അന്വേഷിക്കണമായിരുന്നു. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും ഗുണ്ടായിസത്തിനുമുള്ള സംരക്ഷണവും ഇവർ ആഗ്രഹിക്കുന്നു. ആർ.എസ്.പിയുടെ പോളിറ്റ് ബ്യൂറോ അംഗമാക്കിയാലും ഇത്തരം ക്രിമിനലുകൾക്കെതിരായ പോരാട്ടം തുടരുമെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വിഷ്ണു സുനിൽ എഴുതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...