കാഫിർ സ്‌ക്രീൻഷോട്ട് കേസില്‍ ജാമ്യം ലഭിച്ച ജിതിൻ ഭാസ്‌കറിന് വമ്പൻ സ്വീകരണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസില്‍ ജാമ്യം ലഭിച്ച ജിതിൻ ഭാസ്‌കറിന് വമ്പൻ സ്വീകരണമൊരുക്കി സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കൾ. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ജിതിൻ ഭാസ്‌കറിനെ സ്വീകരിക്കാൻ സിപിഎം ഡിവൈഎഫ്ഐ നേതാക്കൾ എത്തിയിരുന്നു. സിപിഎം വടകര ഏരിയ സെക്രട്ടറി കെ ഗോപാലൻ മാസ്റ്റർ, ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡൻ്റ് എന്നിവരടക്കമാണ് ജിതിനെ സ്വീകരിക്കാനെത്തിയത്. മാലയിട്ട് സ്വീകരിച്ച ജിതിനെയും കൊണ്ട് റോഡിലൂടെ പ്രകടനമായി നീങ്ങുകയും ചെയ്തു. ഇന്ന് വൈകിട്ട് 4:30ന് തിരുവള്ളൂരിൽ വെച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിതിന് സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നുമുണ്ട്.കേസിൽ റിമാൻഡിലായി 18-ാം ദിവസമാണ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജിതിന് ജാമ്യം അനുവദിച്ചത്.

ആഴ്ചയിൽ രണ്ടു ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നടക്കമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം.ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമാണ് ജിതിൻ ഭാസ്കർ. കേസ് പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഡിവൈഎഫ്ഐയുടെ വിശദീകരണം. ജിതിന് സ്ക്രീൻഷോട്ട് നിർമ്മാണത്തിൽ യാതൊരു പങ്കുമില്ലെന്ന് ഡിവൈഎഫ്ഐ വാദിക്കുമ്പോഴും, അദ്ദേഹം തന്നെയാണ് ഇത് നിർമ്മിച്ചതെന്നും പ്രചരിപ്പിച്ചതെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. ജൂൺ 16നായിരുന്നു ജിതിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ ഇന്ന് വ‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വ‍ർധനവ്. ഇന്ന് 22 കാരറ്റ് സ്വ‌ർണത്തിന് ​ഗ്രാമിന്...

സിക്കിം തുരങ്ക ദുരന്തം : അനീഷ് മോഹൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു

0
കൊച്ചി : സിക്കിമില്‍ ജലവൈദ്യുതപദ്ധതിയുടെ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തിൽ മരിച്ച അനീഷ് മോഹൻ്റെ...

വീഡിയോ സന്ദേശത്തിന് കാമ്പുള്ള പ്രതികരണങ്ങൾ ; യുവാക്കൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

0
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള സർക്കാരിന്റെ നടപടികളെക്കുറിച്ചുള്ള ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് ലഭിച്ച...

സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരായ കേസുകൾ പിൻവലിക്കണം : മുഹമ്മദ്‌ റിയാസ്

0
കൊച്ചി : സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കണമെന്ന്...