ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു

For full experience, Download our mobile application:
Get it on Google Play

ദുബായ് : യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷകളാണ് നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് നീട്ടിവെച്ചത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സിബിഎസ്ഇ ഔദ്യോഗികമായി വ്യക്തമാക്കി. മേഖലയിലെ നിലവിലെ യുദ്ധസാഹചര്യവും സുരക്ഷാ വെല്ലുവിളികളും കണക്കിലെടുത്താണ് പരീക്ഷാ ടൈംടേബിളിൽ മാറ്റം വരുത്തിയത്.

നേരത്തെ മാർച്ച് 11 വരെയുള്ള പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയും മാർച്ച് 9 മുതൽ 11 വരെയുള്ള പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ മാർച്ച് 16 വരെയുള്ള പരീക്ഷകളും മാറ്റാൻ തീരുമാനിച്ചത്. പരീക്ഷകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി വിദ്യാർത്ഥികൾ സ്കൂളുകളുമായോ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുമായോ ബന്ധപ്പെടണമെന്ന് നിർദ്ദേശമുണ്ട്. മാർച്ച് 14-ന് സാഹചര്യം വീണ്ടും വിലയിരുത്തിയ ശേഷമായിരിക്കും തുടർന്നുള്ള പരീക്ഷകളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...