ഇന്ന് മുതൽ ആഴ്ചയിൽ ആറ് ഭാഗ്യക്കുറികൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് രണ്ടാം ഘട്ട വ്യാപനത്തെ തുടർന്ന് ആഴ്ചയിൽ മൂന്ന് ദിവസമായി ചുരുക്കിയ സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് (സെപ്റ്റംബർ 1) മുതൽ ആഴ്ചയിൽ ആറ് ദിവസം നടക്കും. തിങ്കൾ-വിൻ വിൻ (ഒന്നാം സമ്മാനം 75 ലക്ഷം രൂപ), ചൊവ്വ- സ്ത്രീശക്തി (ഒന്നാം സമ്മാനം 75 ലക്ഷം രൂപ), ബുധൻ-അക്ഷയ (ഒന്നാം സമ്മാനം 70 ലക്ഷം), വ്യാഴം കാരുണ്യ പ്ലസ് (ഒന്നാം സമ്മാനം 80 ലക്ഷം), വെള്ളി നിർമ്മൽ (ഒന്നാം സമ്മാനം 70 ലക്ഷം, ശനി കാരുണ്യ (ഒന്നാം സമ്മാനം 80 ലക്ഷം രൂപ), എന്നീ ഭാഗ്യക്കുറികളാണ് ഇന്ന് മുതൽ ഉണ്ടാവുക. ഓരോ ടിക്കറ്റിനും 40 രൂപയാണ് വില. ഈ മാസം 19 ന് നറുക്കെടുക്കുന്ന തിരുവോണം ബമ്പർ 2021 ഭാഗ്യക്കുറിയും വിപണിയിലുണ്ട്. ബമ്പർ ടിക്കറ്റിന് 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപ.

കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുവന്നതിനെ തുടർന്ന് വിൻവിൻ, അക്ഷയ, നിർമ്മൽ ഭാഗ്യക്കുറികൾ മാത്രമാണ് വിപണിയിൽ ഉണ്ടായിരുന്നത്. ഇവ 96 ലക്ഷം ടിക്കറ്റുകൾ വരെ വിറ്റഴിഞ്ഞിരുന്നു. ആഴ്ചയിൽ ആറ് ദിവസം നറുക്കെടുപ്പാകുന്നതോടെ ഓരോ ടിക്കറ്റും 90 ലക്ഷം വരെ അച്ചടിക്കാൻ ഓർഡർ നൽകിയിട്ടുണ്ട്. വിൽപ്പനയുടെ ഏറ്റക്കുറച്ചിലുകൾ പരിഗണിച്ച് ഏതാനം ദിവസങ്ങൾക്കകം അച്ചടിക്കുന്ന ടിക്കറ്റുകളുടെ എണ്ണത്തിൽ കൃത്യത വരുത്തും.

തിരുവോണം ബമ്പർ ഭാഗ്യക്കുറി 36 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ ഇതുവരെ 31.5 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. മുൻ വർഷം 44 ലക്ഷം ടിക്കറ്റുകൾ വിറ്റിരുന്നു. ഇക്കൊല്ലം 54 ലക്ഷം ടിക്കറ്റുകൾ വരെ അച്ചടിക്കാവുന്ന വിധത്തിലാണ് സമ്മാന ഘടന രൂപീകരിച്ചിട്ടുള്ളത്. ആഴ്ചയിൽ ആറ് നറുക്കെടുപ്പുകൾ ആകുന്നതോടെ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ടിക്കറ്റുകൾ വിൽക്കണമെന്നാണ് ലോട്ടറി വകുപ്പ് നൽകിയിട്ടുള്ള നിർദ്ദേശം. തുടർന്ന് സ്ഥിതി ഗതികൾ വിലയിരുത്തി ആവശ്യമായ ഘട്ടങ്ങളിൽ വേണ്ട നിർദ്ദേശങ്ങളും മാറ്റങ്ങളും വരുത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...