മൂവാറ്റുപുഴയില്‍ മാത്യു കുഴല്‍നാടന്റെ ചിത്രം വെട്ടിമാറ്റി ; ഫ്‌ളക്‌സ് കത്തിച്ചും മുസ്‌ലീം ലീഗിന്റെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : മൂവാറ്റുപുഴയില്‍ മാത്യു കുഴല്‍നാടനെതിരെ മുസ്‌ലീം ലീഗിന്റെ പ്രതിഷേധം. ഫ്‌ളക്‌സില്‍ നിന്നും മാത്യുകുഴല്‍നാടന്റെ ചിത്രം വെട്ടിമാറ്റി. ഫ്‌ളക്‌സ് കത്തിച്ചും പ്രതിഷേധിച്ചു. ഫ്‌ളക്‌സ് ബോര്‍ഡില്‍ കുഴല്‍നാടനെ കൂടാതെ രമേശ് ചെന്നിത്തലയുടേയും വി ഡി സതീശന്റെയും ചിത്രങ്ങളുണ്ടായിരുന്നു. ഇവര്‍ ഇനി നാടുനയിക്കട്ടെ എന്നായിരുന്നു ബോര്‍ഡിലുണ്ടായിരുന്നത്. ഇതില്‍ നിന്ന് മാത്യു കുഴല്‍നാടന്റെ ചിത്രം വെട്ടിമാറ്റിയായിരുന്നു പ്രതിഷേധം. കണ്ണൂര്‍ ഇരിക്കൂറിലല്‍ മാത്യു കുഴല്‍നാടനെതിരെ മുസ്‌ലീം യൂത്ത് ലീഗിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഫ്‌ളക്‌സില്‍ മാത്യു കുഴല്‍നാടനെതിരെ രൂക്ഷ വിമര്‍ശനമാണുണ്ടായിരുന്നത്. ‘കുഴല്‍നാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ടെ’ന്ന് ഫ്‌ലക്‌സില്‍ പറയുന്നു. ‘പട നയിച്ചവര്‍ ഭരിക്കട്ടെ’ എന്നും ബോര്‍ഡില്‍ പറയുന്നു.

കോണ്‍ഗ്രസ് മുഖ്യമന്ത്രി ചര്‍ച്ചയില്‍ വി ഡി സതീശനെ പിന്തുണച്ചതില്‍ മുസ്ലിം ലീഗിനെതിരെ മാത്യു കുഴല്‍നാടന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലീഗ് പ്രതിഷേധം കടുപ്പിക്കുന്നത്. മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ല. തിരിച്ചും അങ്ങനെയാകണമെന്ന് മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. രാഷ്ട്രീയമായി മുസ്ലിം ലീഗിന് എപ്പോഴൊക്കെ ആക്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ കോണ്‍ഗ്രസ് ഒപ്പം ഉണ്ടായിരുന്നു. പരസ്പര ധാരണയോടുകൂടി മുന്നോട്ട് പോകണമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
കോണ്‍ഗ്രസ് മുഖ്യമന്ത്രി ആരെന്നതില്‍ തീരുമാനം ഞായറാഴ്ചയുണ്ടാകും. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അവകാശ വാദത്തിലുറച്ച് നില്‍ക്കുകയാണ് കെസി വേണുഗോപാലും വിഡി സതീശനും രമേശ് ചെന്നിത്തലയും. എംഎല്‍എമാര്‍ക്കൊപ്പം ഘടകകക്ഷികളുടേയും നിലപാട് ആരായണമെന്നാണ് ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...