തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം വീടുകളും വാഹനങ്ങളും അടിച്ച് തകർത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം വീടുകളും വാഹനങ്ങളും അടിച്ച് തകർത്തു. പൂച്ചെടിവിള കോളനിയിലെ മൂന്ന് വീടുകളിൽ അക്രമം നടത്തിയ സംഘം രണ്ടു ബൈക്കുകളും സൈക്കിളുകളും തകർത്തു. പൂച്ചെടിവിള കോളനി അസോസിയേഷൻ സെക്രട്ടറി മനുവിന്റെയും ബന്ധുക്കളുടെയും വീടാണ് സംഘം ആക്രമിച്ചത്. ഇന്നലെ രാത്രി 12:30 ഓടെയാണ് പൂച്ചെടിവിള കോളനിയിൽ ലഹരി മാഫിയ സംഘം അഴിഞ്ഞാടിയത്. കോളനിയിലെ ലഹരി ഉപയോഗവും കച്ചവടവും മനു ചോദ്യം ചെയ്തിരുന്നു. മനുവിന്റെ നേർക്ക് നായയെ അഴിച്ചുവിട്ടതുമായി ബന്ധപ്പെട്ട് അയൽവാസിയായ ബിജുലാലുമായി ചില തർക്കങ്ങളും ഉണ്ടായിരുന്നു. ഇതിൻ്റെ കൂടി വൈരാഗ്യം സംഘത്തിന് ഉണ്ടായിരുന്നു എന്ന് വീട്ടുടമ മനു വേണുഗോപാൽ പറഞ്ഞു. പത്തിലധികം പേരടങ്ങുന്ന സംഘം വീട്ടിലുണ്ടായിരുന്ന ഉപകരണങ്ങളും വാഹനങ്ങളും ഉൾപ്പെടെ തല്ലി തകർത്തു. മനുവിൻ്റെ രണ്ട് ബന്ധുക്കളുടെയും വീടുകളും സംഘം ആക്രമിച്ചു. മ്യൂസിയം പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടുപേർ കസ്റ്റഡിയിൽ ഉള്ളതായാണ് സൂചന.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് സിനിമ സ്റ്റൈൽ തട്ടിക്കൊണ്ട് പോകൽ ; പ്രതികൾ ഒളിവിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിലെ സിനിമ സ്റ്റെൽ തട്ടിക്കൊണ്ടുപോകലില്‍ പ്രതികൾക്കായി വ്യാപക തെരച്ചിൽ. തിരുവനന്തപുരം...

വെള്ളാപ്പള്ളി നടേശനോടുള്ള പിണറായി സർക്കാരിന്റെ നിലപാട് ; ഡിവൈഎഫ്ഐയിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടുള്ള പിണറായി സർക്കാരിന്റെ നിലപാടിൽ വിമർശനമുന്നയിച്ച് ആലപ്പുഴയിലെ...

തൃശൂരിൽ അടുത്ത 3 മണിക്കൂർ ഓറഞ്ച് അലർട്ട് ; ശക്തമായ മഴയും മണിക്കൂറിൽ 50...

0
തിരുവനന്തപുരം: തൃശൂരിൽ അടുത്ത മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...