ജനങ്ങളെ വിഡ്ഢികളാക്കിയ പത്ര മാനേജ്മെന്റുകൾ ഖേദപ്രകടനം നടത്തണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്രങ്ങളിലെ വാര്‍ത്തകള്‍  സാങ്കൽപികമാണോ? ഇവര്‍ പണത്തിന് വേണ്ടി എന്തും ചെയ്യുമോ. ചോദ്യമുയരുന്നത് സ്വകാര്യ യൂണിവേഴ്സിറ്റിയുടെ വിവാദമായ പരസ്യം പ്രസിദ്ധീകരിച്ച മലയാള പത്രമാദ്ധ്യമങ്ങൾക്ക് നേരെയാണ്. പൊതു സമൂഹത്തിന്റെ  ചോദ്യങ്ങളോട് മുഖം തിരിക്കാനാകില്ല ഈ പത്രമുതലാളിമാർക്ക്. അത്രയധികം തെറ്റിധാരണ പരത്തുന്നതായിരുന്നു ഇന്നത്തെ പത്രങ്ങളുടെ ഒന്നാം പേജ്. 2050ലെ സാങ്കൽപ്പിക പത്രമിറക്കയതിനെതിരെ രൂക്ഷ വിമർശനമാണ് പൊതു സമൂഹം ഉയർത്തുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പരസ്യം വാർത്താ രൂപത്തിൽ മുൻ പേജ് നിറയെ പ്രസിദ്ധീകരിച്ചതാണ് കടുത്ത വിമർശനത്തിന് കാരണമായിട്ടുള്ളത്. മാധ്യമ ധർമ്മം അപ്പാടെ കാറ്റിൽ പറത്തുന്ന തരത്തിലായിരുന്നു ഇന്നത്തെ സംഭവം. പത്രങ്ങളുടെ മാസ്റ്റ് ഹെഡിൽ മാർക്കറ്റിംഗ് ഫീച്ചർ എന്ന് നല്‍കിയിട്ടുണ്ടെങ്കിലും അത് പെട്ടെന്ന് ശ്രദ്ധിക്കപ്പെടില്ല. മുഖ്യധാരാ പത്രങ്ങളുടെ മുൻപേജ് പരസ്യത്തിനായി നീക്കിവെയ്ക്കുകയും എല്ലാ വാർത്തകളും സാങ്കൽപികവും പരസ്യത്തിന്റെ ഭാഗമായി മാറുകയും ചെയ്തതോടെയാണ് രാവിലെ ആശയക്കുഴപ്പത്തിനും പിന്നീട് വിമർശനത്തിനും കാരണമായത്. ഇനി ഇത്തരം പത്രമാദ്ധ്യമങ്ങൾക്ക് ധാർമ്മികതയെയും സത്യസന്ധതയെയും പറ്റി എങ്ങനെ പറയാനാവുമെന്നാണ് പൊതുസമൂഹം ഉയർത്തുന്ന ചോദ്യം.

വിവരങ്ങൾ സത്യസന്ധമായും കൃത്യതയോടെയും അറിയാൻ പണം മുടക്കി പത്രം വാങ്ങുന്ന വായനക്കാരെ മുഖ്യധാരാ പത്ര മാനേജ്മെന്റുകൾ വഞ്ചിച്ചുവെന്നാണ് വരിക്കാരടക്കം ഉയർത്തുന്ന വാദം. തങ്ങൾ മാത്രമാണ് ശരിയെന്നും മറ്റെല്ലാവരും മോശക്കാരാണെന്നും വീമ്പിളക്കി സത്യസന്ധതയോടെ പ്രവർത്തിക്കുന്നവരെ മാധ്യമ ധർമ്മം പഠിപ്പിക്കാൻ ഇറങ്ങിയവരാണ് ഇന്ന് കള്ളപ്പരസ്യത്തിലൂടെ വായനക്കാരെ മുഴുവൻ കബളിപ്പിച്ചത്. മുൻപേജിൽ വാർത്തകളെന്ന് തെറ്റിധരിക്കുന്ന രീതിയിൽ പരസ്യങ്ങൾ കുത്തിനിറച്ച് പ്രസിദ്ധീകരിക്കുന്ന പത്രങ്ങളുടെ എഡിറ്റോറിയൽ തലവൻമാരായി എങ്ങനെ ആത്മാഭിമാനമുള്ളവർക്ക് ഇരിക്കാനാവുമെന്ന ചോദ്യവും പൊതുജനങ്ങളിൽ നിന്നും ഉയരുന്നുണ്ട്. പണം കിട്ടിയാൽ എന്തും ഏത് രീതിയിലും പത്രത്തിൽ പ്രസിദ്ധീകരിക്കാമെന്ന നിലയുണ്ടാവുന്നത് ജനാധിപത്യത്തിന്റെ ഭാവിക്ക് നല്ലതല്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. ഈ വിഷയത്തിൽ മുഖ്യധാരാമാദ്ധ്യമങ്ങളുടെ മാനേജ്മെന്റുകൾ ഖേദപ്രകടനം നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...

ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു

0
തിരുവനന്തപുരം: ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്,...