ശബരിമല : ശബരിമലയിൽ തീർത്ഥാടക പ്രവാഹം തുടരുന്നു. തുടർച്ചയായ മൂന്നാം ദിവസവും ഒരു ലക്ഷത്തിലധികം തീർത്ഥാടകർ സന്നിധാനത്ത്. മണ്ഡലപൂജ കഴിഞ്ഞ് നടയടച്ചശേഷം ഡിസംബര്‍ 30 ന് മകരവിളക്ക് ഉത്സവത്തിന് നട തുറന്നതോടെ ജനുവരി 3 ചൊവ്വ വൈകിട്ട് 5 മണി വരെ മലചവിട്ടിയത് 3,83,268 പേരാണ്. ജനുവരി ഒന്നിനാണ് ഏറ്റവുമധികം തീര്‍ത്ഥാടകര്‍ സന്നിധാനത്തെത്തിയതെന്നാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്, 1,0,1789 പേര്‍.
ജനുവരി രണ്ടിന് 1,0,0372 പേര്‍ തീര്‍ത്ഥാടകരായെത്തി. ജനുവരി 3ന് 5 വരെ 59,143 പേര്‍ മലചവിട്ടി. മണ്ഡലകാലം തുടങ്ങി ജനുവരി 3ന് അഞ്ച് മണി വരെ 33,71,695 പേര്‍ സന്നിധാനത്തെത്തിയതായാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലെ കണക്കുകള്‍. ജനുവരി രണ്ടിന് കാനനപാത കരിമല വഴി 19912 പേരും പുല്ലുമേട് വഴി 3291 പേരും സന്നിധാനത്തെത്തി. 80000 പേര്‍ വെര്‍ച്വല്‍ ബുക്കിംഗ് വഴിയും 8486 പേര്‍ സ്‌പോട്ട്ബുക്കിംഗ് വഴിയും മലചവിട്ടി. ജനുവരി മൂന്നിന് അഞ്ച് മണി വരെ 1890 പേരാണ് പുല്ലുമേട് വഴി സന്നിധാനത്തെത്തിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.